SWISS-TOWER 24/07/2023

ISRO team | ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; കൗണ്ട്ഡൗൺ ഉടൻ ആരംഭിക്കും; തിരുമല ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ സംഘം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുപ്പതി: (www.kvartha.com) വെള്ളിയാഴ്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ -3 വിക്ഷേപിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ISRO) ശാസ്ത്രജ്ഞരുടെ ഒരു സംഘം വ്യാഴാഴ്ച രാവിലെ അടുത്തുള്ള തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ഉദ്യോഗസ്ഥൻ അവരുടെ സന്ദർശനം സ്ഥിരീകരിച്ചു.
Aster mims 04/11/2022

ISRO team | ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; കൗണ്ട്ഡൗൺ ഉടൻ ആരംഭിക്കും; തിരുമല ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ സംഘം

'ഐഎസ്ആർഒ സംഘം തിരുമല സന്ദർശിച്ചിട്ടുണ്ട്, എന്നാൽ ഞങ്ങളുടെ പബ്ലിസിറ്റി വിഭാഗം അവരുടെ സന്ദർശനം റിപ്പോർട്ട് ചെയ്തില്ല', ടിടിഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. തങ്ങൾ സുപ്രീം കോടതി ജഡ്ജുമാരുടെയും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും സന്ദർശനത്തിന്റെ തിരക്കിലാണെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഐഎസ്ആർഒ ഉദ്യോഗസ്ഥർ സാധാരണയായി ക്ഷേത്രത്തിൽ സന്ദർശനങ്ങൾ നടത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിക്ഷേപണത്തിന് തയ്യാർ

തിരുപ്പതി ജില്ലയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചാന്ദ്രയാൻ-3 വിക്ഷേപണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. വിക്ഷേപണത്തിനായുള്ള 24 മണിക്കൂർ കൗണ്ട്ഡൗൺ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:35:13 ന് ആരംഭിക്കും. കൗണ്ട്ഡൗൺ അവസാനിച്ചതിന് ശേഷം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:35:13 ന് രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് എൽവിഎം-3പി4 (LVM-3P4) റോക്കറ്റ് കുതിച്ചുയരും.

Keywords: Tirumala, Chandrayaan-3, Science,  ISRO team visits Tirumala in lead-up to Chandrayaan-3 launch. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia