ISRO Mission | ഐഎസ്ആര്‍ഒയ്ക്ക് ചരിത്ര നിമിഷം! പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം വിജയകരമായി വിക്ഷേപിച്ചു; സ്വയം ലാന്‍ഡിംഗ് നടത്തി പേടകം; വീഡിയോ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും ഇന്ത്യന്‍ വ്യോമസേനയും ചേര്‍ന്ന് പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ ഓട്ടോണമസ് ലാന്‍ഡിംഗ് മിഷന്‍ (RLV-LEX) വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാവിലെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (ATR) നിന്നായിരുന്നു വിക്ഷേപണം. രാവിലെ 7.10ന് പറന്നുയര്‍ന്ന ആര്‍എല്‍വി 7.40ന് എടിആര്‍ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തു.
              
ISRO Mission | ഐഎസ്ആര്‍ഒയ്ക്ക് ചരിത്ര നിമിഷം! പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം വിജയകരമായി വിക്ഷേപിച്ചു; സ്വയം ലാന്‍ഡിംഗ് നടത്തി പേടകം; വീഡിയോ

ഇന്ത്യന്‍ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററാണ് ആര്‍എല്‍വി ലെക്സ് വഹിച്ചത്. ഇത് 4.5 കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി. 4.6 കിലോമീറ്റര്‍ പരിധിയില്‍ നിന്ന് പേടകത്തെ ഹെലികോപ്റ്റര്‍ താഴേക്കിട്ടു. അതിന് ശേഷം, പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ കുറഞ്ഞ വേഗതയില്‍ പറന്നുയര്‍ന്നു. അധികം താമസിയാതെ, പേടകം സ്വയം സഞ്ചാര ദിശ നിയന്ത്രിച്ച് കൃത്യമായി ലാന്‍ഡിംഗ് നടത്തി.

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ സഹായത്തോടെ വീണ്ടും റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഐഎസ്ആര്‍ഒയ്ക്കൊപ്പം ഇന്ത്യന്‍ എയര്‍ഫോഴ്സ് (ഐഎഎഫ്), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വേര്‍ത്തിനസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (സെമിലാക്), എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ), ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിആര്‍ഡിഇ) എന്നിവ പരീക്ഷണത്തിന് സംഭാവന നല്‍കി.

Keywords:  News, National, Top-Headlines, Technology, India, ISRO, Video, Navy, Reusable Launch Vehicle Autonomous Landing Mission, ISRO successfully launches 'Reusable Launch Vehicle Autonomous Landing Mission'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia