ഐ എസ് ആര്‍ ഒയുടെ പുതിയ വാണിജ്യ വിക്ഷേപണം ചരിത്രവിജയം

 


ശ്രീഹരിക്കോട്ട : (www.kvartha.com 11/07/2015) ഉപഗ്രഹ വിക്ഷേപണരംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഐ എസ് ആര്‍ ഒ നടത്തിയ പുതിയ വാണിജ്യ വിക്ഷേപണം ചരിത്രവിജയം.

വെള്ളിയാഴ്ച രാത്രി 9.58 മണിയോടെ ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പരിഷ്‌കരിച്ച ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ പി.എസ്.എല്‍.വി സി  28 റോക്കറ്റില്‍ ബ്രിട്ടനിലെ സ്വകാര്യ ഗവേഷണ സ്ഥാപനമായ സുറെ സാറ്റലൈറ്റ്  ടെക്‌നോളജി ലിമിറ്റഡിന്റെ അഞ്ച് ഉപഗ്രഹങ്ങളാണ്  വിക്ഷേപിച്ചത്. ഇത് ഐ എസ് ആര്‍ ഒയുടെ  എറ്റവും വലിയ വാണിജ്യ വിക്ഷേപണമാണ്.

ബുധനാഴ്ച രാവിലെ തന്നെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.45 മണിയോടെ റോക്കറ്റില്‍ ഇന്ധനം നിറക്കല്‍പൂര്‍ത്തിയായി. ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 20 മിനിറ്റിനകം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ് ആര്‍ ഒയുടെ മുപ്പതാമത്തെ ഉപഗ്രഹ വിക്ഷേപണമാണ്  നടന്നതെന്ന പ്രത്യേകതയും ഉണ്ട്.

അഞ്ച് ഉപഗ്രഹങ്ങള്‍ക്കും കൂടി 1440 കിലോഗ്രാം ഭാരമുണ്ട്. കഴിഞ്ഞ ജൂണില്‍  വിക്ഷേപിച്ച 714 കിലോഗ്രാമുള്ള ഫ്രഞ്ച് ഉപഗ്രഹം സ്‌പോട്ട്  7 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഭാരമേറിയ വാണിജ്യ ദൗത്യം. ഇതിനു പുറമെ, 91 കിലോ ഭാരമുള്ള സിബിഎന്‍ടി1, ഏഴു കിലോ ഭാരമുള്ള ഡി ഓര്‍ബിറ്റ്‌സെയില്‍ എന്നിവയെയും പിഎസ് എല്‍വി സി 28 ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യ ആവശ്യത്തിനായുള്ള ഉപഗ്രഹവിക്ഷേപണത്തില്‍ ഇന്ത്യക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നിടുന്നതാണ് കഴിഞ്ഞ ദിവസം നടത്തിയ  വിക്ഷേപണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia