GSLV-F12 | എന്‍വിഎസ്-01 വിക്ഷേപണം വിജയകരം; ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01ന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നു ജിഎസ്എല്‍വി റോകറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. 
Aster mims 04/11/2022

ജിപിഎസിന് ബദലായി ഇന്‍ഡ്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണ ശേഷിയുടെ കാര്യത്തില്‍ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനാണ് ജിഎസ്എല്‍വി. 

'ജിഎസ്എല്‍വി എഫ് 12 എന്‍വിഎസ് 01' എന്ന പേരിലുള്ള ദൗത്യം 20 മിനുറ്റിലാണ് പൂര്‍ത്തിയായത്.  അഹ് മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലികേഷന്‍സ് സെന്റര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോകും ഉപഗ്രഹത്തിലുണ്ട്.

ജിയോ സിന്‍ക്രണസ് ലോന്‍ജ് വെഹികിള്‍ അഥവാ ജിഎസ്എല്‍വി എന്നത് ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്‍ഡ്യന്‍ റോകറ്റാണ്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയ റോകറ്റ്. നിലവിലേതടക്കം ഇത് വരെ 15 ദൗത്യങ്ങള്‍ അതില്‍ ഒമ്പത് എണ്ണം വിജയം. നാല് ദൗത്യങ്ങള്‍ സമ്പൂര്‍ണ പരാജയം. രണ്ട് ഭാഗിക പരാജയങ്ങള്‍, ഇതാണ് ജിഎസ്എല്‍വിയുടെ ട്രാക് റെകോര്‍ഡ്.

നാസ ഐഎസ്ആര്‍ഒ സംയുക്ത ദൗത്യമായ നിസാര്‍ മുതല്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആര്‍എസ്എസ് ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവില്‍ ജിഎസ്എല്‍വിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണത്തെ വിജയം ഈ ദൌത്യങ്ങള്‍ക്ക് കൂടി ഊര്‍ജം നല്‍കുകയാണ് ഐഎസ്ആര്‍ഒയ്ക്ക്.

തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എല്‍വി എഫ് 12 ദൗത്യം. എന്‍വിഎസ് 01 ഇന്‍ഡ്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്‍ഡ്യയുടെ നാവിക് ശൃംഖല. എന്‍വിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും. തദ്ദേശീയമായി നിര്‍മ്മിച്ച അറ്റോമിക് ക്ലോക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എന്‍വിഎസ് 01. പന്ത്രണ്ട് വര്‍ഷം കാലാവധിയാണ് ഇപ്പോള്‍ എന്‍വിഎസ് ഉപഗ്രങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.

GSLV-F12 | എന്‍വിഎസ്-01 വിക്ഷേപണം വിജയകരം; ഉപഗ്രഹം ഭ്രമണപഥത്തിലെത്തി


Keywords:  News, National, National-News, ISRO, GSLV, Mission, NVS, Technology-News, Technology, ISRO Successfully Launches GSLV-F12 Mission To Deploy NVS-01 NavIC Navigation Satellite.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia