SWISS-TOWER 24/07/2023

റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകനെ കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്‌റാഈല്‍ അംബാസഡര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.05.2021) ഇസ്‌റാഈലില്‍ ഹമാസിന്റെ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ മകന്‍ അഡോണിനെ 2008ലെ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്‌റാഈല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക.

റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകനെ കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്‌റാഈല്‍ അംബാസഡര്‍
Aster mims 04/11/2022
ഇസ്‌റാഈല്‍ സര്‍കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി റോണ്‍ മോല്‍ക്ക സംസാരിച്ചു. സൗമ്യയുടെ വേര്‍പാടില്‍ ഇസ്‌റാഈല്‍ ആകെ ദുഃഖിക്കുന്നുവെന്ന് റോണ്‍ പറഞ്ഞു. ഒമ്പതുവയസുകാരന് അമ്മയെ നഷ്ടപ്പെട്ടതില്‍ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു. സൗമ്യയും ഭര്‍ത്താവും സന്തോഷും കുഞ്ഞും കൂടി നില്‍ക്കുന്ന ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു.

'അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവന്‍ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്‍കട്ടെ.' റോണ്‍ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ഗാസയില്‍ നിന്നുള്ള റോകെറ്റ് ആക്രമണത്തില്‍ ഇസ്‌റാഈലി പട്ടണമായ അഷ്‌കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. സൗമ്യ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോകെറ്റ് താമസസ്ഥലത്ത് പതിച്ചത്.

ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ. ഏഴു വര്‍ഷമായി ഇസ്‌റാഈലിലാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന്‍: അഡോണ്‍.

Keywords:  'Israel Mourning Her Loss': Envoy On Kerala Woman Killed In Rocket Strike, New Delhi, News, Killed, Attack, Malayalee, Idukki, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia