Guide | ഇസ്രാഈലിൽ എംബിബിഎസ് ചെയ്താൽ ആ ബിരുദം ഇന്ത്യയിൽ സാധുവാണോ, എത്ര ശമ്പളം ലഭിക്കും? അറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇസ്രായേൽ എംബിബിഎസ് ഡിഗ്രി ലോകാരോഗ്യ സംഘടനയും നാഷണൽ മെഡിക്കൽ കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.
● ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്എംജിഇ പരീക്ഷ പാസാകണം.
● ഗവ., സ്വകാര്യ ആശുപത്രികളിൽ വ്യത്യസ്ത ശമ്പള പാക്കേജുകൾ ലഭ്യമാണ്.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിൽ എംബിബിഎസ് (MBBS) സീറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. ഇതിൽ പകുതിയിലധികം സീറ്റുകളും ഗവർണമെന്റ് കോളജുകളിലാണ്. അതേസമയം പകുതിയിൽ താഴെ സീറ്റുകൾ മാത്രമാണ് സ്വകാര്യ കോളജുകൾക്കുള്ളത്. ഗവർണമെന്റ് കോളേജുകളിലെ എംബിബിഎസ് ഫീസ് സ്വകാര്യ കോളജുകളേക്കാൾ കുറവാണ്.
സ്വകാര്യ കോളേജുകളിലെ ഒരു വർഷത്തെ ഫീസ് എട്ട് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ്. അതുകൊണ്ടാണ് പലരും വിദേശത്തു നിന്ന് എംബിബിഎസ് ചെയ്യുന്നതും. ഇന്ത്യയിൽ നിന്നുള്ള പലരും ഇസ്രായേലിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നു. ഇസ്രായേലിൽ നിന്ന് ചെയ്ത എംബിബിഎസ് ഇന്ത്യയിൽ സാധുവാണോ? ഇസ്രായേലിൽ നിന്നുള്ള എംബിബിഎസ് ചെയ്തവർക്ക് എത്ര ശമ്പളം ലഭിക്കും, അറിയാം.
ഇന്ത്യയിൽ സാധുവാണോ?
അതെ, ഇസ്രായേൽ എംബിബിഎസ് ലോകാരോഗ്യ സംഘടന (WHO)യും നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) ഉം അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ഇസ്രായേലി ഡിഗ്രിയുമായി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ. അതിന് ചില വ്യവസ്ഥകൾ പാലിക്കണം.
ഇതിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്ക്രീനിംഗ് ടെസ്റ്റ് ആയ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ (FMGE - Fooreign Medical Graduate Examination) പാസാകേണ്ടതുണ്ട്. ഈ ടെസ്റ്റ് പാസായാൽ മാത്രമേ ഇന്ത്യയിൽ ഡോക്ടറായി പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കൂ.
എത്ര ശമ്പളം ലഭിക്കും?
ഇസ്രായേലിൽ നിന്ന് എംബിബിഎസ് നേടിയ ശേഷം, ഇന്ത്യയിലെ ശമ്പളം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ഗവർണമെന്റ് ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ജോലി ചെയ്യുകയാണെങ്കിൽ അതിനനുസരിച്ച് ശമ്പളം കൂടുതലോ കുറവോ ആകാം. ഗവ. ആശുപത്രികളിലെ തുടക്ക ശമ്പളം സാധാരണയായി മാസം 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. അതേസമയം സ്വകാര്യ ആശുപത്രികളിൽ തുടക്ക ശമ്പളം 50,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെയാകാം. ഇതിനൊപ്പം അനുഭവവും സ്പെഷ്യാലിറ്റിയും അടിസ്ഥാനമാക്കി ശമ്പളം വർദ്ധിച്ചുകൊണ്ടിരിക്കും.
#IsraelMBBS, #IndiaMedicalCouncil, #FMGE, #DoctorLicense, #MedicalEducation
