ഇസ്രാഈൽ എംബസി സ്ഫോടന കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് എൻ ഐ എ; അന്വേഷണം ഊർജിതമാക്കി
Aug 2, 2021, 21:41 IST
ന്യൂഡെൽഹി: (www.kvartha.com 02.08.2021) ഇസ്രാഈൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം സംബന്ധിച്ച കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. ഈ വര്ഷം ജനുവരി 29 നാണ് എപിജെ അബ്ദുൽ കലാം റോഡിൽ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഡെൽഹി പൊലീസിന്റെ സെപ്ഷ്യൽ സെൽ ആണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻ ഐ എയ്ക്ക് കൈമാറി. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിന് എതിർ വശത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും നിരവധി ഐ ഇ ഡി ഘടകങ്ങൾ കണ്ടെത്തിയിരുന്നു. കൂടാതെ ഒരു പൊതിയും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു.
ജൂൺ 24 ന് പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ കാർഗിലിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നാല് പേരും വിദ്യാർത്ഥികളാണ്. ചോദ്യം ചെയ്യലിൽ നാല് പേരുടെ മൊഴിയിലും വൈരുധ്യമുണ്ട്. തുടർന്ന് ഡെൽഹി പൊലീസ് സെപ്ഷ്യൽ സെൽ നുണ പരിശോധന നടത്തിയിരുന്നു.
SUMMARY: Earlier on June 24, the four accused were arrested from Kargil. A team of Delhi Police went to Kargil to arrest the four students and later obtained the transit remand from a local court to bring them to Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.