Israel Attack | ലെബനനിലും ആക്രമണവുമായി ഇസ്രാഈൽ; ഗസ്സയിൽ 2 ദിവസത്തിനുള്ളിൽ 130 പേർ കൊല്ലപ്പെട്ടു; ഏക കാൻസർ ആശുപത്രിയും ബോംബിട്ട് തകർത്ത് ക്രൂരത 

 
Israel Attacks Lebanon Amid Gaza Onslaught; 130 Killed in Gaza in 2 Days, Only Cancer Hospital Bombed
Israel Attacks Lebanon Amid Gaza Onslaught; 130 Killed in Gaza in 2 Days, Only Cancer Hospital Bombed

Image Credit: X/ Gaza Notifications

● തെക്കൻ ലെബനനിലെ സൈനിക നടപടി അവസാനിച്ചിട്ടില്ലെന്ന് ഇസ്രാഈൽ
● വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാനായി അമേരിക്കയുടെ പദ്ധതി ഹമാസ് പരിഗണിക്കുന്നു.
● തുർക്കി ഫലസ്തീൻ സൗഹൃദ ആശുപത്രി പൂർണമായും തകർത്തു.

ഗസ്സ: (KVARTHA) ഇസ്രാഈൽ തെക്കൻ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്രാഈലിലേക്ക് റോക്കറ്റുകൾ അയച്ചതിന് പ്രതികരണമായാണ് ഈ ആക്രമണം എന്ന് ഇസ്രാഈൽ അവകാശപ്പെട്ടു. റോക്കറ്റ് വിക്ഷേപണത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രാഈൽ ആരോപിച്ചെങ്കിലും, ഹിസ്ബുല്ല ഇത് നിഷേധിച്ചു. നവംബറിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, വ്യോമാക്രമണം പുനരാരംഭിക്കാൻ ഇസ്രാഈൽ ഒരു കാരണം കണ്ടെത്തുകയാണെന്നും ഹിസ്ബുല്ലയുടെ മാധ്യമമായ അൽ-മനാർ റിപ്പോർട്ട് ചെയ്തു.

തെക്കൻ ലെബനനിലെ സൈനിക നടപടി അവസാനിച്ചിട്ടില്ലെന്ന് ഇസ്രാഈൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്, വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അവർ അറിയിച്ചു. റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈൽ അവകാശപ്പെട്ടു. ഈ ആക്രമണങ്ങൾ ഇസ്രാഈലും ഹിസ്ബുല്ലയും തമ്മിലുള്ള മാസങ്ങളായുള്ള വെടിനിർത്തൽ തകരുമോ എന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗസ്സ മുനമ്പിൽ ഇസ്രാഈൽ ശക്തമായ ആക്രമണം തുടരുകയാണ്. ഗസ്സയിൽ രണ്ട് ദിവസത്തിനുള്ളിൽ 130 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളിൽ വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും തുടർച്ചയായി വ്യോമാക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, കൂടുതൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് രണ്ട് വലിയ വ്യോമാക്രമണങ്ങൾ നടന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് വെടിനിർത്തൽ കരാർ തടസ്സപ്പെടുത്തുന്നതെന്നും, അദ്ദേഹത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇത് പുനരാരംഭിക്കുകയെന്നും ഹമാസ് പറഞ്ഞു. ഗസ്സയുടെ ഭരണത്തിനായി ഏതെങ്കിലും തരത്തിലുള്ള ക്രമീകരണങ്ങളോട് തങ്ങൾക്ക് താൽപ്പര്യമില്ലെന്നും, ദേശീയ ഐക്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. 

ഗസ്സയിലെ ഏക സ്പെഷ്യലൈസ്ഡ് കാൻസർ ചികിത്സാ കേന്ദ്രവും, അതിനോടനുബന്ധിച്ചുള്ള മെഡിക്കൽ സ്കൂളും ഇസ്രാഈൽ ബോംബിട്ട് തകർത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച് വീണ്ടും ആരോഗ്യ കേന്ദ്രം ലക്ഷ്യമിട്ടതിന് ഇസ്രാഈലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സെൻട്രൽ ഗാസയിലെ തുർക്കി-ഫലസ്തീൻ സൗഹൃദ ആശുപത്രി പൂർണ്ണമായും തകർത്തത്. 2023 ഒക്ടോബർ മുതൽ ഇസ്രാഈൽ വ്യോമാക്രമണത്തിൽ ഈ ആശുപത്രിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു.

ആശുപത്രി തകർത്തതിലൂടെ, ഉപരോധിക്കപ്പെട്ട ഗസ്സയിലെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയായി.  2023  ഒക്ടോബർ 30ന് ആശുപത്രിയുടെ മൂന്നാം നിലയിൽ ഇസ്രായേൽ വ്യോമാക്രമണം നടന്നിരുന്നു. ഇന്ധനക്ഷാമം കാരണം 2023 നവംബർ ഒന്നിന് ആശുപത്രി അടച്ചുപൂട്ടേണ്ടിവന്നു. ചികിത്സ കിട്ടാതെ നാല് രോഗികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 2017 ൽ തുർക്കി 34 മില്യൺ ഡോളർ സംഭാവന നൽകി പുനർനിർമ്മിച്ച ആശുപത്രിയാണ് ഇപ്പോൾ പൂർണമായി തകർത്തത്. 

ഗസ്സയെ വാസയോഗ്യമല്ലാതാക്കാനും ഫാലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുമുള്ള ഇസ്രായേലിന്റെ നയത്തിന്റെ ഭാഗമാണിതെന്നും തുർക്കി ആരോപിച്ചു. ഇസ്രായേലിന്റെ നിയമവിരുദ്ധമായ ആക്രമണങ്ങൾക്കും വ്യവസ്ഥാപിതമായ രാഷ്ട്ര ഭീകരതയ്ക്കും എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഗസ്സയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രമായിരുന്നു ഈ ആശുപത്രി. പ്രതിവർഷം 30,000 വരെ രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഏക അംഗീകൃത ആശുപത്രിയായിരുന്നു ഇത്.

ഇസ്രാഈൽ ആക്രമണം തുടരുന്നതിനിടെ, വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനുള്ള അമേരിക്കയുടെ  പദ്ധതി ഹമാസ് പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഗാസയിൽ ഉടൻ വെടിനിർത്തൽ പുനഃസ്ഥാപിക്കാനും, ഉപരോധിക്കപ്പെട്ട ഈ പ്രദേശത്തേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Israel launched airstrikes in southern Lebanon following rocket fire towards northern Israel, allegedly by Hezbollah, who denied involvement and reaffirmed commitment to the ceasefire. Simultaneously, Israel continued its intense attacks on Gaza, resulting in 130 deaths in two days and the bombing of the only specialized cancer treatment center, the Turkish-Palestinian Friendship Hospital, drawing widespread condemnation for violating international humanitarian law. Efforts for a renewed ceasefire are reportedly underway, with Hamas considering a US proposal and European nations urging the US to pressure Israel for a truce and humanitarian aid access.

#IsraelAttack, #GazaCrisis, #Lebanon, #HospitalBombing, #CeasefireNow, #HumanitarianCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia