Defamation Notice | 'രാജ്യത്തെ കൊടും വഞ്ചകര്‍, ഗോശാലയില്‍നിന്ന് പശുക്കളെ കശാപ്പുക്കാര്‍ക്ക് വില്‍ക്കുന്നു'; വിവാദ പരാമര്‍ശത്തില്‍ മേനക ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്‌കോണ്‍
Sep 29, 2023, 18:11 IST
ന്യൂഡെല്‍ഹി: (KVARTHA) തങ്ങള്‍ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്‌കോണ്‍. 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌കോണ്‍ നോടീസ് അയച്ചു.
ലോകത്തെ പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്) ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വിറ്റ്, രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്നായിരുന്നു മേനക ഗാന്ധിയുടെ പരാമര്‍ശം.
ലോകമാകെയുള്ള സംഘടനയുടെ പ്രവര്‍ത്തകരെ ഈ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ഇസ്‌കോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 'ബിജെപി നേതാവിന്റെ പരാമര്‍ശം ഞങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. അപകീര്‍ത്തികരവും ദുരുദ്ദേശ്യത്തോടെയുമുള്ളതാണ് ഇത്തരം ആരോപണങ്ങള്‍. ഇസ്‌കോണിനെതിരായ പരാമര്‍ശത്തില്‍ മേനക ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞങ്ങള്‍ നോടീസ് അയച്ചു.'- ഇസ്‌കോണിന്റെ വൈസ് പ്രസിഡന്റ് രാധാരമണ്‍ ദാസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലുള്ള ഇസ്‌കോണിന്റെ അനന്ത്പുര്‍ ഗോശാല സന്ദര്‍ശിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയിയോയിലൂടെ മേനക ഗാന്ധി പറഞ്ഞിരുന്നു. ഗോശാലയില്‍ പാല്‍ നല്‍കുന്ന പശുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് മേനകാ ഗാന്ധി ആരോപണം ഉന്നയിച്ചത്.
'രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്.
ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ റാം ഹരേ കൃഷ്ണ' എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല'- എന്നായിരുന്നു മേനക ഗാന്ധി പറഞ്ഞത്.
മുന്‍കേന്ദ്രമന്ത്രിയായ മേനക ഗാന്ധി മൃഗസംരക്ഷണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരാമര്‍ശങ്ങള്‍ നടത്താറുണ്ട്.
Keywords: News, National, National-News, Politics,Politics-News, National News, ISKCON, Send, Defamation, Notice, Maneka Gandhi, Non-Dairy Cows, MP, BJP Leader, ISKCON sends Rs 100 crore defamation notice to Maneka Gandhi.

BJP Leader accusing ISKCON of selling Cows to the Butcher. If the allegation is true, I really don’t know whom to support pic.twitter.com/JaSiEy5t1h
— Joy (@Joydas) September 26, 2023
#WATCH | West Bengal | On BJP MP Maneka Gandhi's remark, Vice-President of ISKCON Kolkata, Radharamn Das says, "The comments of Maneka Gandhi were very unfortunate. Our devotees across the world are very hurt. We are taking legal action of defamation of Rs 100 Crores against her.… pic.twitter.com/wLkdrLLsVd
— ANI (@ANI) September 29, 2023
Keywords: News, National, National-News, Politics,Politics-News, National News, ISKCON, Send, Defamation, Notice, Maneka Gandhi, Non-Dairy Cows, MP, BJP Leader, ISKCON sends Rs 100 crore defamation notice to Maneka Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.