SWISS-TOWER 24/07/2023

ബീഫ് നിരോധനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ശ്രീനഗറില്‍ പാക്കിസ്ഥാന്റെയും ഐസിസിന്റെയും പതാകകളുമായി യുവാക്കള്‍

 


ശ്രിനഗര്‍: (www.kvartha.com 11.09.2015) ജമ്മുകാശ്മീരില്‍ ബീഫ് നിരോധനം കൊണ്ടുവന്ന ഹൈക്കോടതി തീരുമാനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെ ശ്രിനഗറില്‍ പാക്കിസ്ഥാന്റെയും ഐസിസിന്റെയും പതാകകള്‍ ഉയര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ . വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ ശേഷമായിരുന്നു സംഭവം.

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞപ്പോള്‍ ശ്രിനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദിനു സമീപത്ത് മുഖം മൂടി ധരിച്ചെത്തിയ യുവാക്കള്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഐസിസ്, പാക്കിസ്ഥാന്‍, അല്‍-ജിഹാദ് തുടങ്ങിയവരുടെ പതാകകളാണ് ഉയര്‍ത്തിയത്. ലക്ഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സായിദ്, ഹിസ്ബുള്‍ മുജാഹിദിന്‍, ബര്‍ഹാന്‍ മുസാഫിര്‍ തുടങ്ങിയവരുടെ പോസ്റ്ററുകളും സംഘത്തിന്റെ കൈയിലുണ്ടായിരുന്നു

ബീഫ് നിരോധനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ശ്രീനഗറില്‍ പാക്കിസ്ഥാന്റെയും ഐസിസിന്റെയും പതാകകളുമായി യുവാക്കള്‍
പ്രക്ഷോഭകാരികള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസിനുനേരെ കല്ലുകള്‍ എറിഞ്ഞു. പ്രക്ഷോഭകാരികളെ നേരിടുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളില്ല.




Keywords:  Jammu, Kashmir, Flag, Youth, Pakistan, Poster, Police, Protesters, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia