Parents to twins | ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

 


മുംബൈ: (www.kvartha.com) ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. നവംബര്‍ 19-നാണ് ഇഷ ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനും ജന്മം നല്‍കിയതെന്ന് കുടുംബം അറിയിച്ചു. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.

Parents to twins | ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളാണ് ഇഷ. പ്രമുഖ വ്യവസായി അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. പിരാമല്‍ ഗ്രൂപിന്റെ എക്സിക്യൂട്ടടീവ് ഡയറക്ടറാണ് ആനന്ദ്.

ഈ വര്‍ഷം ഓഗസ്റ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വെര്‍ച്വല്‍ വാര്‍ഷിക പൊതുയോഗത്തെ (AGM) അഭിസംബോധന ചെയ്തുകൊണ്ട് മുകേഷ് അംബാനി ഇഷയെ റിലയന്‍സ് റീടെയിലിന്റെ ഡയറക്ടറായി പ്രഖ്യാപിച്ചിരുന്നു.

2018-ലാണ് ഇഷയും ആനന്ദും വിവാഹിതരായത്. രാഷ്ട്രീയ-വ്യവസായ-സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Keywords: Isha Ambani, husband Anand Piramal become parents to twins, Mumbai, News, Parents, Child, Business Man, Mukesh Ambani, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia