Soybean Safe? | സോയാബീൻ ഗുണകരമല്ലെന്ന് മാത്രമല്ല, ചിലപ്പോഴൊക്കെ ദോഷമാവാനും സാധ്യതയെന്ന് പഠനം
Mar 15, 2024, 21:04 IST
കൊച്ചി: (KVARTHA) പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഭക്ഷണവും നല്ല വ്യായാമവും കൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കാൻ മുൻകരുതലുകൾ ചെയ്യുന്നവരാണ് നമ്മൾ. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പയർ വർഗങ്ങളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചില സമയത്തു ആരോഗ്യ ഗുണങ്ങൾ ലഭ്യമാകുവാൻ വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണ സാധനത്തിന് നമ്മൾ കരുതുന്ന ഗുണങ്ങൾ ഉണ്ടായെന്നു വരില്ല. പ്രതീക്ഷിച്ച ധാതുക്കളൊന്നും അതിൽ ഉണ്ടാവണമെന്നില്ല. ഒരു പക്ഷേ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടുമാവാം.
അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് സോയാബീൻ. പ്രോടീൻറെ കലവറയെന്ന് അറിയപ്പെടുന്ന സോയാബീനിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഗുണങ്ങളൊന്നും ലഭ്യമല്ലെന്ന് പഠനങ്ങൾ പറയുന്നു. സോയാബീൻ ഗുണകരമല്ലെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ദോഷമാവാനും സാധ്യത ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സോയാബീൻ കാര്യമായ രീതിയില്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നത് കൊണ്ട് അതിന്‍റെ പോഷകങ്ങള്‍ നഷ്ചപ്പെട്ടുപോകാനുള്ള സാധ്യത വളരെ കുടുതലാണെന്നാണ് കാരണമായി പറയുന്നത്.
വിപണിയിൽ സുലഭായി ലഭ്യമാകുന്ന സോയാബീൻ നല്ലൊരു ശതമാനവും ജനിതകമാറ്റത്തിന് വിധേയമായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല ഘട്ടങ്ങളിലൂടെയാണ് സോയാബീൻ നമ്മുടെ കൈകളിലെത്തുന്നത്. വ്യവസായികാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുന്നതിനാണ് അധികവും ജനിതകമാറ്റത്തിന് വിധേയമാക്കുന്നത്. നമ്മൾ കടകളിൽ നിന്ന് വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് ചീത്തയാവാതെ സൂക്ഷിക്കുന്നതിനും മറ്റുമായി പ്രോസസ് ചെയ്തെടുത്ത് പാക്കറ്റിലോ ടിന്നിലോ ആക്കി വില്‍പന ചെയ്യുന്നത് സർവ സാധാരണമായി കണ്ടു വരുന്നതാണ്.
പല തരം വ്യവസായ പ്രക്രിയയിലൂടെ നമ്മുടെ അടുക്കളയിൽ എത്തുന്ന സോയാബീനും നല്ലരീതിയില്‍ പ്രോസസ് ചെയ്യപ്പെടുന്നത് കൊണ്ടാണ് ഇതിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ നഷ്ടപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സോയാബീൻ കഴിക്കുന്നത് അമിതമാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കാര്യമായ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സോയാബീൻ കഴിക്കുന്നതിനെ കുറിച്ചുള്ള ഡോക്ടർമാരുടെ അഭിപ്രായം അമിതമാവരുത് എന്നാണ്. ഇത് കഴിക്കുന്നത് മൂലം തൈറോയ്‌ഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രധാന പ്രശ്നമാണ്. അതുപോലെ തന്നെ ഈസ്ട്രൊജന്‍ - ടെസ്റ്റോസ്റ്റിറോണ്‍ (പുരുഷന്മാരില്‍) ഹോര്‍മോണിലും വ്യതിയാനം വരുത്താം. ഈ മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും നമ്മുടെ ശരീരത്തെ പ്രതികൂലമായ രീതിയിൽ ബാധിക്കുന്നതാണ്.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Is Soybean Healthy or Harmful to Your Health?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.