ഗണേഷ്‌കുമാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയോ ?

 


ഹൈദരാബാദ്: (www.kvartha.com 09.05.2014)  കേരള ജനതയെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കയാണ് ആന്ധ്രയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത.

ആന്ധ്രയിലെ വിശാഖപട്ടണത്ത് സൗത്ത് നിയമസഭ മണ്ഡലത്തിലേക്ക് ബിജെപിസഖ്യത്തില്‍ മത്സരിക്കുന്ന ടിഡിപി സ്ഥാനാര്‍ഥിയായാണ്  ഗണേഷ്‌കുമാര്‍ പ്രത്യക്ഷപ്പെട്ടത്.
എന്‍ഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പോസ്റ്ററിലാണ്  ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ  നരേന്ദ്ര മോഡിയോടൊപ്പം ഗണേഷ് കുമാര്‍ ചിരിച്ചു നില്‍ക്കുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.  സൈക്കിള്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

ഗണേഷ്‌കുമാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയോ ?
ആന്ധ്രയിലെ യഥാര്‍ത്ഥ ടിഡിപി സ്ഥാനാര്‍ത്ഥിയായ വി ഗണേഷ് കുമാറിന്റെ ഫോട്ടോ പതിപ്പിക്കുന്നതിനു പകരം ആളുമാറി ഗണേഷ് കുമാറിന്റെ ഫോട്ടോ പതിക്കുകയായിരുന്നു. നോട്ടീസ് അടിക്കാന്‍ ഏല്‍പിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ നല്‍കാത്തതാണ് സംഭവത്തിനിടയാക്കിയത്. നോട്ടീസ് പ്രിന്റ് ചെയ്തവര്‍ ഗൂഗിളില്‍ നിന്നാണ് കെ ബി ഗണേഷ് കുമാറിന്റെ ഫോട്ടോ തെരഞ്ഞെടുത്തത്.

എന്നാല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ പാര്‍ട്ടീ പ്രവര്‍ത്തകര്‍ക്കും ഫോട്ടോ മാറിയ വിവരം
അറിഞ്ഞിരുന്നില്ല. അതിനാല്‍ നോട്ടീസ് മുഴുവനും പൊതു സ്ഥലങ്ങളില്‍ പതിപ്പിക്കുകയും ചെയ്തു. ഒടുവില്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ കയ്യില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് ഫോട്ടോ മാറിയ വിവരം അറിയുന്നത്. ഉടനെ വേറെ നോട്ടീസ് അടിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ നെയിം ബോര്‍ഡ് കളവു പോയി

Keywords:  Hyderabad, Election-2014, Ganesh Kumar, Photo, BJP, Poster, Google, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia