NCP | എൻസിപിയിലെ അട്ടിമറിയുടെ സൂത്രധാരൻ അജിത് പവാറല്ല, ഇദ്ദേഹം! മോദി മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് സൂചന; ശരദ് പവാറിനെ കൈവിട്ടതിന് പിന്നിൽ ഇഡി അന്വേഷണമോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) എൻസിപി നേതാവ് ശരദ് പവാർ മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിട്ട് അധികനാളായില്ല. എന്നിരുന്നാലും, അജിത് പവാർ രൂപകൽപന ചെയ്ത പാർട്ടിയിലെ കലാപത്തിന് പിന്തുണ നൽകിയ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ തന്റെ ബോസിന് ഗുരുതരമായ പ്രഹരമാണ് നൽകിയത്.

NCP | എൻസിപിയിലെ അട്ടിമറിയുടെ സൂത്രധാരൻ അജിത് പവാറല്ല, ഇദ്ദേഹം! മോദി മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് സൂചന; ശരദ് പവാറിനെ കൈവിട്ടതിന് പിന്നിൽ ഇഡി അന്വേഷണമോ?

'അട്ടിമറി'യുടെ സൂത്രധാരൻ പട്ടേൽ?

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും അടങ്ങുന്ന മഹാരാഷ്ട്ര സർക്കാരിൽ അജിത് പവാറും മറ്റ് എൻസിപി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്ഭവനിൽ പ്രഫുൽ പട്ടേലും ഉണ്ടായിരുന്നു. അജിത് പവാറും ബിജെപിയും തമ്മിൽ കരാർ ഉണ്ടാക്കിയതിന് പിന്നിലെ സൂത്രധാരൻ പ്രഫുൽ പട്ടേലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പകരം കേന്ദ്രമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തതായും അഭ്യൂഹമുണ്ട്.

ശരദ് പവാറിന്റെ വിശ്വസ്തൻ

ശരദ് പവാറിന്റെ വിശ്വസ്തനായ അനുയായിയായിരുന്നു പട്ടേൽ. അദ്ദേഹം എല്ലായ്പ്പോഴും എൻസിപി മേധാവിക്കൊപ്പമായിരുന്നു, പ്രത്യേകിച്ച് നേതാവ് ദേശീയ തലസ്ഥാനത്തായിരിക്കുമ്പോൾ. അടുത്തിടെ പട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാറിനും സുപ്രിയ സുലെയ്‌ക്കുമൊപ്പം പട്ടേലും പങ്കെടുത്തിരുന്നു. എന്നാൽ ശരദ് പവാറിന്റെ വിശ്വസ്ത സൈനികനായ പ്രഫുൽ പട്ടേൽ എങ്ങനെയാണ് അദ്ദേഹത്തിനെതിരെ തിരിഞ്ഞത്? പട്ടേലിനെതിരായ ഇഡി അന്വേഷണം ഒരു കാരണമാകാമെന്നാണ് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തത്.

പട്ടേലിനെതിരെ ഇഡി കേസ്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി ഇഖ്ബാൽ മിർച്ചി ഉൾപെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രഫുലിനെ നേരത്തെ പലതവണ ഇഡി ചോദ്യം ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അടുത്തിടെ പ്രഫുൽ പട്ടേലിന്റെ ചില സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. പട്ടേലിന്റെയും കുടുംബത്തിന്റെയും സീജയ് ഹൗസിലെ നാല് നിലകൾ, അദ്ദേഹത്തിന്റെ പതിനഞ്ചാം നിലയിലുള്ള വസതി ഉൾപ്പെടെയാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ഇഡി കണ്ടുകെട്ടിയത്.

15 നിലകളുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി പട്ടേലിന്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും മിർച്ചിയും തമ്മിലുള്ള 2006-07 സംയുക്ത സംരംഭത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 2019 ഒക്ടോബറിൽ ഇഡി പട്ടേലിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം, തനിക്കെതിരെ ഒരു കേസുപോലുമില്ലെന്നും ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഈ നീക്കത്തെ ന്യായീകരിച്ച് പട്ടേൽ പറഞ്ഞു. പാർട്ടി മാറി ഷിൻഡെ-ബിജെപി സർക്കാരിൽ ചേരാനുള്ള തീരുമാനം ഒന്നോ രണ്ടോ പേരുടെ തീരുമാനമല്ലെന്നും പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും ചേർന്ന് എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖരുമായി അടുത്ത ബന്ധം

നിരവധി ബോളിവുഡ് അഭിനേതാക്കളുമായും ബിസിനസ് വ്യക്തികളുമായും അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവായാണ് പ്രഫുൽ പട്ടേലിനെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ മകൻ പ്രജയ് പട്ടേലിന്റെ വിവാഹം ജയ്പൂരിൽ താരനിബിഡമായിരുന്നു. രാഷ്ട്രീയ നേതാക്കൾ, ക്രിക്കറ്റ്, സിനിമാ, ഫാഷൻ താരങ്ങൾ എന്നിവരുടെ ഒത്തുചേരലിന് ജയ്പൂർ സാക്ഷ്യം വഹിച്ചു. അനിൽ കപൂർ, സൽമാൻ ഖാൻ, ശിൽപ ഷെട്ടി തുടങ്ങി ബോളിവുഡ് താരങ്ങൾ പങ്കെടുത്തു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, ഭാര്യ സാക്ഷി, ക്രിക്കറ്റ് പരിശീലകൻ രവി ശാസ്ത്രി, പ്രഗത്ഭ വ്യവസായി സുനിൽ ഭാരതി മിത്തൽ തുടങ്ങിയ പ്രമുഖരും പട്ടേലിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

'ശരദ് പവാർ തന്റെ ഗുരു'

അതിനിടെ, പാർട്ടി അധ്യക്ഷൻ ശരദ് പവാർ തന്റെ 'ഗുരു' ആണെന്നും ഗുരുപൂർണിമയിൽ അദ്ദേഹത്തിന്റെ അനുഗ്രഹം തേടുമെന്നും തിങ്കളാഴ്ച രാവിലെ പ്രഫുൽ പട്ടേൽ പറഞ്ഞു. തിങ്കളാഴ്ച ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പട്ടേൽ.


Keywords: News, Mumbai, National, Ajit Pawar, Deputy Chief Minister, Maharashtra, Mumbai, NCP,   Is He The Architect Of NCP Coup? Former Minister Likely To Get Modi Cabinet Berth.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia