Anti-BJP Fight | ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ചുക്കാന്‍ ഇനി സിപിഎമ്മിനോ? ജന്ദര്‍ മന്ദില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രതിപക്ഷ ഐക്യനിര

 


ന്യൂഡല്‍ഹി: (KVARTHA) കേരളത്തിലെ ഇടതു സര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരിനെതിരെനടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് മന്ത്രി പിടിആര്‍, കബില്‍ സിബല്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍ അണിനിരന്ന പ്രതിഷേധ സദസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് വേദിയായത്. എന്നാല്‍ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പങ്കെടുക്കാത്തത് പ്രതിപക്ഷ ഐക്യത്തിന് കല്ലുകടിയായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതിഷേധ സദസില്‍ പങ്കെടുത്തിട്ടില്ല.
  
Anti-BJP Fight | ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ചുക്കാന്‍ ഇനി സിപിഎമ്മിനോ? ജന്ദര്‍ മന്ദില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രതിപക്ഷ ഐക്യനിര

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളം പ്രഖ്യാപിച്ച സമരത്തിന്റെ അലയൊലികള്‍ രാജ്യമാകെ വീശിയടിച്ചതാണ് പ്രതിഷേധ സദസില്‍ കാണാനായത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി എത്തി.

ഗവര്‍ണര്‍മാരെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ അധികാരം കയ്യേറുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. കാര്‍ഷിക സംസ്ഥാനമായ പഞ്ചാബിനോടുള്ള മോദി സര്‍ക്കാരിന്റെ അവഗണന അക്കമിട്ട് നിരത്തികൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവത് മന്‍ പ്രസംഗിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനമാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നടത്തിയത്. ഈ പോരാട്ടം നമ്മള്‍ വിജയിക്കുമെന്നും രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നും സീതാറാ യെച്ചൂരി പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊളളുന്നതെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ അനുവദിക്കില്ലെന്നും ഡി രാജ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ മന്ത്രി പിടിആര്‍ പറഞ്ഞു. കേരളത്തിന്റെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സന്ദേശവും സദസ്സില്‍ വായിച്ചു. തമിഴ്‌നാട് രാജ്യസഭാ എംപി തിരുച്ചി ശിവയും പ്രതിഷേധ സദയില്‍ പിന്തുണയുമായെത്തിയിരുന്നു. വരും നാളുകളില്‍ ഈ പ്രതിഷേധ സദസില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കെട്ടിപ്പൊടുക്കാനാണ് സിപിഎം പരിശ്രമിക്കുക.

Keywords:  Delhi-News ,Politics, Politics-News, CPM, CM, Chief Minister, Pinarayi Vijayan, Kerala, National, Protest, Is the CPM at the helm of the anti-BJP fight? Opposition united by drawing energy from Jandar Mand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia