PIB Fact Check | അഗ്‌നിപഥ് പദ്ധതി വാട്‌സ്ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ? വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സൈന്യത്തില്‍ റിക്രൂട്‌മെന്റിനായി സര്‍കാര്‍ അടുത്തിടെ കൊണ്ടുവന്ന പദ്ധതിയാണ് അഗ്‌നിപഥ്. ഇതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനുശേഷം, സ്‌കീമിനെക്കുറിച്ച് ചില പുതിയ അപ്ഡേറ്റുകള്‍ തുടര്‍ചയായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പുറത്തുവരുന്നു. ഇതില്‍ ചിലത് ശരിയാണ്, എന്നാല്‍ മറ്റുചിലത് വ്യാജ സന്ദേശങ്ങളുമാണ്.
                   
PIB Fact Check | അഗ്‌നിപഥ് പദ്ധതി വാട്‌സ്ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ? വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാം

അടുത്തിടെ, അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള ഒരു സന്ദേശം കൂടുതല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാട്‌സ്ആപ് വഴിയാണ് അഗ്‌നിപഥ് സ്‌കീം രജിസ്ട്രേഷന്‍ നടക്കുന്നതെന്നാണ് ഈ സന്ദേശത്തില്‍ അവകാശപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം.


പിഐബി യാഥാര്‍ഥ്യം വ്യക്തമാക്കി

കേന്ദ്രസര്‍കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) ഈ വൈറല്‍ സന്ദേശം വസ്തുതാപരമായി പരിശോധിച്ചു. അഗ്‌നിപഥ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ വാട്‌സ്ആപ് വഴിയാണെന്നുള്ള അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് പിഐബി ഫാക്ട് ചെക് (PIB Fact Check) ട്വീറ്റ് ചെയ്തു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി.

ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുക

അഗ്‌നിപഥില്‍ നിങ്ങള്‍ക്ക് ഓഗസ്റ്റ് 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ അപേക്ഷിക്കുന്നതിന് കര, നാവിക, വ്യോമ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതുണ്ടെന്ന് പിഐബി അതിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് ഇവയാണ്. https://joinindianarmy(dot)nic(dot)in, https://indianairforce(dot)nic(dot)in, https://joinindiannavy(dot)gov(dot)in. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു തരത്തിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കുക

ഇത്തരം വ്യാജ സന്ദേശങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കാന്‍ പ്രത്യേകം സന്ദര്‍ശിക്കുക. പലപ്പോഴും സൈബര്‍ തട്ടിപ്പുക്കാര്‍ ഈ സന്ദേശത്തിലൂടെ ആളുകളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്തിയെടുക്കുന്നു. ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യും.

Keywords:  Latest-News, National, Top-Headlines, Army, Whatsapp, Central Government, Social-Media, Fake, Message, Fraud, Cheating, Cyber Crime, Agnipath Scheme, Indian Army, PIB Fact Check, Is Agnipath scheme registering through WhatsApp?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script