IRCTC Feature | ട്രെയിൻ ടികറ്റ് കൺഫേം ആയാൽ മാത്രം പണം ഈടാക്കും, അല്ലാത്തപക്ഷം തിരികെ നൽകും! യാത്രക്കാർക്കായുള്ള ഐആർസിടിസിയുടെ ഈ മികവുറ്റ സേവനം അറിയാമോ? റീഫണ്ടിനുള്ള ടെൻഷൻ ഇനി വേണ്ട

 


ന്യൂഡെൽഹി: (KVARTHA) ഐആർസിടിസിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ കൂടുതൽ സൗകര്യം നൽകുന്നതിനായി 'ഓട്ടോ പേ' എന്ന ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ സീറ്റ് ഉറപ്പിക്കുമ്പോൾ മാത്രമേ പണം ഈടാക്കുകയുള്ളൂ. സീറ്റ് ഉറപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിൽ തന്നെ തുടരും.

IRCTC Feature | ട്രെയിൻ ടികറ്റ് കൺഫേം ആയാൽ മാത്രം പണം ഈടാക്കും, അല്ലാത്തപക്ഷം തിരികെ നൽകും! യാത്രക്കാർക്കായുള്ള ഐആർസിടിസിയുടെ ഈ മികവുറ്റ സേവനം അറിയാമോ? റീഫണ്ടിനുള്ള ടെൻഷൻ ഇനി വേണ്ട

എങ്ങനെയാണ് പ്രവർത്തനം?

ഒരു തരത്തിൽ ഐപിഒയിൽ പണം നിക്ഷേപിക്കുന്നത് പോലെയാണ് ഈ ഫീച്ചർ. നിങ്ങൾ ഐപിഒയിൽ നിക്ഷേപിക്കുമ്പോൾ, പണം ഉടൻ അക്കൗണ്ടിൽ നിന്ന് കുറയ്ക്കില്ല. എന്നിരുന്നാലും, ആ തുക തടഞ്ഞുവെക്കും. നിങ്ങൾക്ക് ഐപിഒയിൽ ഷെയറുകൾ അനുവദിച്ചാൽ പണം കുറയ്ക്കും. നിങ്ങൾക്ക് അനുവദിച്ചില്ലെങ്കിൽ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാം. അതുപോലെ, ഐആർസിടിസിയുടെ ഓട്ടോ പേ ഫീച്ചറും പ്രവർത്തിക്കും.

ഐആർസിടിസി ആപ്പിലോ വെബ്‌സൈറ്റിലോ പേയ്‌മെൻ്റ് ഗേറ്റ്‌വേ ഓപ്ഷൻ്റെ മുകളിൽ ഈ ഫീച്ചർ നിങ്ങൾക്ക് കാണാനാവും. ഈ ഫീച്ചർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉടൻ പണമടയ്‌ക്കേണ്ടതില്ല. പക്ഷേ നിങ്ങളുടെ പണം തടഞ്ഞുവെക്കും, കുറയ്ക്കില്ല. ഇതോടെ ടിക്കറ്റ് ലഭ്യമായില്ലെങ്കിൽ റീഫണ്ടിനായി കാത്തിരിക്കുകയോ അപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല.

പ്രയോജനം എന്തായിരിക്കും?

ഒരു യാത്രക്കാരൻ്റെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലായാൽ റീഫണ്ടിനായി കാത്തിരിക്കേണ്ടതില്ല. നിങ്ങൾ ഒരു തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും അത് വെയ്റ്റ് ലിസ്റ്റിൽ വരികയും ചെയ്താൽ, നിങ്ങൾ തത്കാൽ ഫീസ് മാത്രം നൽകിയാൽ മതി. ബാക്കി പണം ഉടൻ തിരികെ നൽകും. ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽപ്പോലും, നിങ്ങളുടെ പണം ഉടനടി അൺബ്ലോക്ക് ചെയ്യപ്പെടും.

Keywords: News, National, New Delhi, IRCTC , Train Ticket, Railway, Lifestyle, IPO,  IRCTC train ticket online booking: Pay for a ticket only when it's confirmed, get instant refund if cancelled; here's how.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia