IRCTC Child Ticket | എത്ര വയസ് മുതലുള്ള കുട്ടികൾക്ക് ട്രെയിനിൽ ടികറ്റ് എടുക്കണം, ആർക്കാണ് ഇളവ്, റിസർവേഷൻ ചെയ്യുമ്പോഴുള്ള നിയമങ്ങൾ എന്താണ്, മുഴുവൻ തുകയും നൽകണോ? അറിയാം വിശദമായി

 


ന്യൂഡെൽഹി: (www.kvartha.com) കുട്ടികളുമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് പല സംശയങ്ങളും ഉണ്ട്. ഏത് പ്രായക്കാർക്കാണ് ട്രെയിൻ ടികറ്റ് എടുക്കേണ്ടതില്ലാത്തത്, കുട്ടികൾക്കുള്ള ട്രെയിൻ ടികറ്റ് ബുകിംഗ് നിയമങ്ങൾ എന്തൊക്കെയാണ്, എന്നിങ്ങനെയുള്ള കാര്യത്തിൽ ചിലർക്ക് വ്യക്തമായ ധാരണയില്ല. ഇതുകാരണം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലരും ബുദ്ധിമുട്ടേണ്ടി വരുന്നു. കുട്ടികൾക്കുള്ള ട്രെയിൻ ടികറ്റ് ബുകിംഗ് സംബന്ധിച്ച് റെയിൽവേ നിയമങ്ങൾ എന്താണെന്ന് അറിയാം.
  
IRCTC Child Ticket | എത്ര വയസ് മുതലുള്ള കുട്ടികൾക്ക് ട്രെയിനിൽ ടികറ്റ് എടുക്കണം, ആർക്കാണ് ഇളവ്, റിസർവേഷൻ ചെയ്യുമ്പോഴുള്ള നിയമങ്ങൾ എന്താണ്, മുഴുവൻ തുകയും നൽകണോ? അറിയാം വിശദമായി


ആർക്കാണ് ഇളവ്?

* റെയിൽവേയുടെ നിയമപ്രകാരം അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് റിസർവേഷൻ ആവശ്യമില്ല. അതായത് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ടികറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ട്രെയിനുകൾക്കും ഇതേ നിയമം ബാധകമാണ്.

* കുട്ടികൾക്ക് പ്രത്യേക ബർതോ സീറ്റോ വേണമെങ്കിൽ, മുതിർന്നവർക്കുള്ള മുഴുവൻ തുകയും നൽകി ബെർത് റിസർവേഷൻ ചെയ്യണം. അല്ലെങ്കിൽ ട്രെയിനിൽ ശിശു സീറ്റുകളുണ്ടെങ്കിൽ നിങ്ങൾക്ക് ആ ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇതിന് ഒരു ചാർജും ഇല്ല. അടുത്തിടെ ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് ശിശു ബെർത് ഓപ്ഷൻ ലഭ്യമാക്കിയിട്ടുള്ളത്.

* അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ബെർത് ഓപ്ഷൻ നിങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ മുഴുവൻ നിരക്കും നൽകണം. കുട്ടികൾ വികലാംഗരാണെങ്കിൽ വികലാംഗ ക്വാടയിൽ ടികറ്റ് ബുക് ചെയ്യണം.

* അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ബർത് വേണമെങ്കിൽ മുഴുവൻ യാത്രാക്കൂലിയും നൽകണം. ബെർത് വേണ്ടെങ്കിൽ യാത്രക്കൂലിയുടെ പകുതി നൽകിയാൽ മതി. റിസർവ് ചെയ്ത സിറ്റിംഗ് സീറ്റിന് മുഴുവൻ നിരക്കും ബാധകമാണ്.

* റിസർവ് ചെയ്യാത്ത ട്രെയിനുകളിൽ അഞ്ച് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് പകുതി നിരക്ക് നൽകണം. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് എല്ലാ ട്രെയിനുകളിലും മുഴുവൻ നിരക്കും ഈടാക്കും.


ട്രെയിൻ ടികറ്റ് ബുക് ചെയ്യുമ്പോൾ കുട്ടികൾക്കായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക

ഘട്ടം 1- ആദ്യം IRCTC വെബ്‌സൈറ്റോ മൊബൈൽ ആപോ തുറക്കുക.
ഘട്ടം 2- നിങ്ങളുടെ IRCTC അകൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 3- ട്രെയിൻ തെരഞ്ഞെടുക്കുക.
ഘട്ടം 4- യാത്രക്കാരുടെ വിശദാംശങ്ങളിൽ ക്ലിക് ചെയ്യുക.
ഘട്ടം 6- ശിശുവാണെങ്കിൽ Add Infant എന്നതിൽ ക്ലിക് ചെയ്ത് വിശദാംശങ്ങൾ ചേർക്കുക.
ഘട്ടം 7- നിങ്ങൾക്ക് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ബർത് വേണമെങ്കിൽ അലോട് ബർതിൽ ക്ലിക് ചെയ്ത് മുഴുവൻ തുകയും അടയ്‌ക്കുക.
ഘട്ടം 8- നിങ്ങൾക്ക് അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് ബെർത് വേണമെങ്കിൽ, അലോട് ബർതിൽ ക്ലിക് ചെയ്ത് മുഴുവൻ യാത്രാക്കൂലിയും അടയ്ക്കുക.
ഘട്ടം 9- അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് ബെർത് ആവശ്യമില്ലെങ്കിൽ, നിങ്ങൾ അലോട് ബെർത് ഓപ്ഷൻ അൺടിക് ചെയ്ത് പകുതി നിരക്ക് നൽകണം.

Keywords:  New Delhi, India, News, National, Top-Headlines, Latest-News, Indian Railway, Railway, Train, Ticket, Children, Reservation, IRCTC Child Ticket Booking Rules.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia