Crew Members | പിടിച്ചെടുത്ത ഇസ്രാഈല്‍ ചരക്കുകപ്പലിലെ മലയാളികളുള്‍പെടെയുളള ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍; നാട്ടിലേക്കയയ്ക്കാന്‍ തയ്യാറാകാതെ കംപനി

 


ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞ മാസം 13 ന് ഇറാന്‍ പിടിച്ചെടുത്ത ഇസ്രാഈല്‍ ചരക്കുകപ്പലിലെ മലയാളികള്‍ ഉപെടെയുളള ജീവനക്കാരുടെ മോചനം നീളുന്നു. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പല്‍ കംപനി അധികൃതര്‍ തയ്യാറായിട്ടില്ല.

വയനാട്ടില്‍ നിന്നുളള പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട്ട്കാരന്‍ സുമേഷ് എന്നിവരാണ് ഇപ്പോള്‍ കപ്പലിലുളള മലയാളികള്‍. കപ്പലും ചരക്കും മാത്രമാണ് കസ്റ്റഡിയിലുളളതെന്നും ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്നും ഇറാന്‍ ഔദ്യോഗികമായി കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, പകരം ജീവനക്കാരെ കപ്പലിലേക്ക് കംപനി നിയോഗിച്ചാലേ ഇവരുടെ മോചനം സാധ്യമാകൂവെന്നാണ് വിവരം. ഇതിനായി കേന്ദ്ര വിശേദകാര്യ മന്ത്രാലയം സമ്മര്‍ദം ചെലുത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ജീവനക്കാരെ തിരികെയെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം മൂര്‍ഛിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോര്‍മൂര്‍ കടലിടുക്കില്‍ വച്ച് എംഎസ്‌സി ഏരീസ് എന്ന ഇസ്രാഈല്‍ ബന്ധമുളള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത്. ഒരു വനിതയുള്‍പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ നാല് മലയാളികളടക്കം 17 പേരും ഇന്‍ഡ്യക്കാരായിരുന്നു.

Crew Members | പിടിച്ചെടുത്ത ഇസ്രാഈല്‍ ചരക്കുകപ്പലിലെ മലയാളികളുള്‍പെടെയുളള ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍; നാട്ടിലേക്കയയ്ക്കാന്‍ തയ്യാറാകാതെ കംപനി

ഇന്‍ഡ്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഏക വനിതയായ ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കിയുളളവരുടെ മോചന കാര്യത്തില്‍ അനിശ്ചത്വം തുടര്‍ന്നു.

ഇതിനിടെ, കപ്പല്‍ തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ സ്വതന്ത്രരാക്കിയതായുമുളള ഇറാന്റെ അറിയിപ്പും വന്നു. എന്നാല്‍ കപ്പലില്‍ തന്നെ തുടരാനാണ് ജീവനക്കാര്‍ക്ക് കംപനി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ കാരണമെന്തെന്നും കപ്പല്‍ കംപനി വ്യക്തമാക്കിയിട്ടില്ലെന്ന് കപ്പലിലുളള മലയാളികളുടെ ബന്ധുക്കള്‍ പറയുന്നു.

Keywords: News, National, National-News, Iran, Release, Crew Members, Seized, Israel-linked MSC Aries, Ship, Malayalee, Vessel, New Delhi News, Iran releases crew members of seized Israel-linked MSC Aries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia