SWISS-TOWER 24/07/2023

ക്രിക്കറ്റില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് തനിക്ക് തിരിച്ചടിയായതെന്ന് ശ്രീശാന്ത്

 


ഡെല്‍ഹി: (www.kvartha.com 01.12.2014) ക്രിക്കറ്റില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് തനിക്ക് തിരിച്ചടിയായതെന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം എസ് ശ്രീശാന്ത് പറഞ്ഞു.

ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ കോഴ ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ബിസിസിഐ തന്നെ പറഞ്ഞുവിടാന്‍ തീരുമാനിച്ചത് വെറും അഞ്ച് മിനിറ്റുകൊണ്ടാണ്. എന്നാല്‍ വിലക്കിനെ കുറിച്ച് താന്‍ അറിയുന്നത് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

ഇത്തരം തീരുമാനം എടുത്തതോടെ അനീതിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് ബിസിസിഐ തന്നോട് ചെയ്തത്. എന്നാല്‍ അതേകുറിച്ച് പറഞ്ഞ് കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കേസ് കോടതിയില്‍ നടക്കുന്നതിനാല്‍  ഇപ്പോള്‍ കൂടുതല്‍ പരാമര്‍ശം നടത്തുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് കിട്ടുന്നതിനെ കുറിച്ച് ഗൗനിക്കുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കോഴ വാങ്ങിയതിന് തനിക്കെതിരെ തെളിവുകളൊന്നുമില്ല, അഥവാ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ തന്നെ അത് തെളിയിക്കപ്പെടുമെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നു. ബിസിസിഐ തലപ്പത്ത് മാറ്റം വരണമെന്ന സുപ്രീംകോടതിയുടെ  നിര്‍ദേശത്തില്‍ ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ ശ്രീശാന്ത്   കേരളത്തിന് വേണ്ടിയും കൗണ്ടി ക്രിക്കറ്റിന വേണ്ടിയും കളിക്കാനുള്ള ആഗ്രഹം പ്രകടപ്പിക്കുകയുണ്ടായി.  ഇനി തനിക്ക് കൂടിവന്നാല്‍ അഞ്ചോ ആറോ വര്‍ഷം മാത്രമേ കളിക്കാന്‍ കഴിയുകയുള്ളൂവെന്നും, അതിനുള്ള പ്രാര്‍ത്ഥനയിലും തയ്യാറെടുപ്പിലുമാണ് താനെന്നും  ശ്രീശാന്ത് പറയുന്നു.
ക്രിക്കറ്റില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് തനിക്ക്  തിരിച്ചടിയായതെന്ന് ശ്രീശാന്ത്
ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ സജീവമായ ശ്രീശാന്ത് ഇപ്പോള്‍ ബോളിവുഡ് സിനിമയില്‍ ചുവടുറപ്പിക്കാനുള്ള  തയ്യാറെടുപ്പിലാണ്. പൂജാഭട്ടിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി ശ്രീശാന്ത് അഡ്വാന്‍സ് തുക വാങ്ങിയതായും റിപോര്‍ട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  IPL spot-fixing: My fate was sealed in five minutes, says Sreesanth, Supreme Court of India, Allegation, Corruption, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia