IPL Final | 'ഐ പി എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മദ്യപിച്ചെത്തിയ പൊലീസുകാരനുമായി യുവതിയുടെ വാക് പോര്; കൈ തട്ടിമാറ്റുകയും കഴുത്തില്‍ പിടിച്ച് ബലമായി നിലത്തേക്ക് തള്ളുകയും ചെയ്തു'; വീഡിയോ വൈറല്‍

 


അഹ് മദാബാദ്: (www.kvartha.com) ഐ പി എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മദ്യപിച്ചെത്തിയ പൊലീസുകാരനുമായി യുവതിയുടെ വാക് പോര്. കനത്ത മഴ മൂലം മാറ്റിവച്ച ചെന്നൈ സൂപര്‍ കിങ്‌സും ഗുജറാത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ക്രികറ്റ് ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകരിലൊരാളാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഞായറാഴ്ച രാത്രിയാണ് സംഭവം.

വൈകിട്ട് മഴ ആരംഭിക്കുന്നതിന് മുന്‍പ്, ഗാലറി ഏറെക്കുറെ ശൂന്യമായ വേളയിലാണ് സംഭവം നടക്കുന്നതെന്ന് ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നു. പൊലീസുകാരന്റെ കൈ യുവതി തട്ടിമാറ്റുന്നതും കഴുത്തില്‍ പിടിച്ച് ബലമായി നിലത്തേക്ക് തള്ളുന്നതും വീഡിയോയില്‍ കാണാം. ഇരുവരും ഇതിനിടയില്‍ വാക് തര്‍ക്കത്തിലും ഏര്‍പ്പെടുന്നുണ്ട്.

കസേരകള്‍ക്കിടയിലേക്ക് ചെന്നു വീണ പൊലീസുകാരന്‍, യുവതിയുടെ അടുത്തേയ്ക്കു ചെല്ലുകയും വീണ്ടും യുവതി തള്ളിയിടുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം ഒന്നും മിണ്ടാതെ പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നുനീങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

IPL Final | 'ഐ പി എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മദ്യപിച്ചെത്തിയ പൊലീസുകാരനുമായി യുവതിയുടെ വാക് പോര്; കൈ തട്ടിമാറ്റുകയും കഴുത്തില്‍ പിടിച്ച് ബലമായി നിലത്തേക്ക് തള്ളുകയും ചെയ്തു'; വീഡിയോ വൈറല്‍

ഞായറാഴ്ച, അഹ് മദാബാദ് നരേന്ദ്ര മാനം. എന്നാല്‍ മഴ തുടര്‍ന്നതോടെ മത്സരം റിസര്‍വ് ദിവസമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുമോദി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്. വൈകിട്ടോടെ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടര്‍ന്നതോടെ ടോസ് പോലും നടത്താനായില്ല. നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ എത്തിയ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഇതോടെ നിരാശരായി.

രാത്രി 9.30നു മുന്‍പായി മഴ മാറിയെങ്കില്‍ 20 ഓവര്‍ മത്സരവും 12 മണിയോടെയാണ് മഴ ശമിക്കുന്നതെങ്കില്‍ അഞ്ച് ഓവര്‍ മത്സരവും നടത്താനായിരുന്നു സംഘാടകരുടെ തീരുന്നു.

Keywords:  IPL 2023 Final: Woman clashes with ‘drunk’ cop at Ahmedabad's Narendra Modi Stadium, Ahmedabad, News, IPL Final, Clash, Video, Police, Rain, Police, Probe, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia