വിഎസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ല: പിണറായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിഎസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ല: പിണറായി
ന്യൂഡല്‍ഹി: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന്‌ പിണറായി വിജയന്‍. 

എല്ലാ സമ്മേളനത്തിലും എല്ലാവരേയും ക്ഷണിക്കാനാവില്ല. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സമിതി അംഗങ്ങളുമാണ്‌ പങ്കെടുക്കുക. സംസ്ഥാന സമ്മേളനത്തില്‍ സാധാരണ പലരേയും ക്ഷണിക്കാറുണ്ട്. സമിതിയംഗമല്ലാത്ത ഒന്നോ രണ്ടോ പാര്‍ട്ടി നേതാക്കളെ ക്ഷണിക്കുന്നതും പതിവാണ്‌. 

കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ആണോ പോയിരുന്നത്? എല്ലാ സമ്മേളനത്തിലും വിഎസ് ആണോ പങ്കെടുക്കാറ്‌ എന്നും പിണറായി ചോദിച്ചു. സമ്മേളനത്തിന്‌ പലരേയും മാറിമാറി ക്ഷണിക്കാറുണ്ട്. വിഎസിനെ ക്ഷണിക്കാത്തതും ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പാലക്കാട് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി.

Keywords:  V.S Achuthanandan, Pinarayi vijayan, SYS Meet, New Delhi, National





























Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia