Share Market | തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് നഷ്ടം 90,000 കോടി രൂപ
May 17, 2023, 20:26 IST
മുംബൈ: (www.kvartha.com) ബുധനാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്‌സ് 372 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 18,200ന് താഴെയായി. ഐടി, ടെക്, മെറ്റൽ, ഓയിൽ - ഗ്യാസ്, പവർ ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ബിഎസ്‌ഇയുടെ മിഡ്‌ക്യാപ് സൂചിക 0.16 ഇടിഞ്ഞു. മറുവശത്ത്, സ്മോൾക്യാപ് സൂചിക 0.25 വർധിച്ചു. വ്യാപാരത്തിന്റെ അവസാനത്തിൽ സെൻസെക്‌സ് 371.83 പോയിന്റ് (0.60 ശതമാനം) ഇടിഞ്ഞ് 61,560.64 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 104.75 പോയിൻറ് (0.57) ശതമാനം ഇടിഞ്ഞ് 18,181.75 ലാണ് ക്ലോസ് ചെയ്തത്.
നിക്ഷേപകർക്ക് ഏകദേശം 90,000 കോടി രൂപയുടെ നഷ്ടമുണ്ടായി. സെൻസെക്‌സിന്റെ 30 ഓഹരികളിൽ ഏഴ് എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ ഏറ്റവും ഉയർന്ന (1.10 ശതമാനം) നേട്ടം രേഖപ്പെടുത്തി. ഐടിസി, ഭാരതി എയർടെൽ, മാരുതി സുസുക്കി, അൾട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികളും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുകയും 0.29% മുതൽ 0.87% വരെ വർധനവോടെ ക്ലോസ് ചെയ്യുകയും ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികളാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്, 1.80%. ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ് എന്നിവയുടെ ഓഹരികളും ഏറ്റവും കൂടുതൽ നഷ്ടത്തിലായി.
Keywords: News, National, Business, Mumbai, Share Market, Mahindra Bank, Investors lose Rs 90,000 crore as share market falls for second consecutive day.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.