Empowerment | അന്താരാഷ്ട്ര വനിതാദിനം ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിന് പ്രചോദനമേകുന്നു; ലോകം കണ്ടുകൊണ്ടിരിക്കുന്നത് വനിതകളുടെ കുതിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ വനിതാ ദിനം പ്രചോദനം നൽകുന്നു.
● സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം രാജ്യത്തിൻ്റെ പുരോഗതിക്ക് അനിവാര്യമാണ്.
● സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.
നവോദിത്ത് ബാബു
(KVARTHA) ലോകം കണ്ടുകൊണ്ടിരിക്കുന്നത് വനിതകളുടെ കുതിപ്പിനാണ്. ലിംഗ അസമത്വത്തെ തള്ളി മാറ്റി കൊണ്ടു സമസ്ത മേഖലകളിലും വനിതകൾ കുതിക്കുകയാണ്. പെൺകരുത്തിൻ്റെ വർഷങ്ങളാണ് വരാൻ പോകുന്നത്. അബലയും ചപലയുമല്ല ബഹിരാകാശത്തേക്ക് വരെ സാന്നിദ്ധ്യമറിയിക്കുന്ന ശക്തയാണ് സ്ത്രീ. ലോകമെങ്ങും വനിതാ ദിനം ആചരിക്കുന്നതിന് ഒരു ചരിത്രമുണ്ട്. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.
യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആചരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ഈ വർഷത്തെ (2025) വനിത ദിനത്തിന്റെ തീം ലിംഗ സമത്വത്തിലേക്കുള്ള നടപടികൾ ഊർജിതപ്പെടുത്തുക എന്നതാണ്. ഈ ദിനാചരണത്തിന് പിന്നിൽ പലവിധ കഥകളും പ്രചാരത്തിൽ ഉണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകൾ കരളുറപ്പോടെ നടത്തിയ പ്രക്ഷോഭങ്ങളുടെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവയാണ്.
1857 മാർച്ച്, എട്ടിന്, ന്യൂയോർക്കിലെതുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനും വേണ്ടി ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ഈ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത് എന്ന് കരുതുന്നു. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി.
അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പിന്നീട് കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. അതിനെ തുടർന്ന് 1910 ൽ, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ മുൻകൈ എടുത്ത് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തെ തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച് എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു.
1917 മാർച്ച് എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം, റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാൻ കാരണവും 1857 ലെ വനിത പ്രക്ഷോഭമാണ്. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം ഇപ്പോഴും നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു. സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ഇത്തരം വിവേചനങ്ങളിൽ നിന്നുള്ള മോചനമാകട്ടെ വനിത ദിനാചരണത്തിന്റെ ബാക്കി പത്രം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
International Women's Day inspires the fight for gender equality, remembering historical struggles and the ongoing battle for women's rights across the world.
#WomensDay #GenderEquality #WomensRights #InternationalWomensDay #Empowerment #EqualRights
