അന്താരാഷ്ട്ര ജാസ് ദിനം: സംഗീതമുണർത്തുന്ന ഐക്യത്തിൻ്റെ കൊടുങ്കാറ്റ്

 
Global jazz performance on International Jazz Day stage
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അമേരിക്കയിൽ ഏപ്രിൽ ജാസ് ആസ്വാദന മാസം.
● 2025-ലെ ആഘോഷം അബുദാബിയിൽ.
● ജാസ് ഐക്യത്തിൻ്റെ ഭാഷയെന്ന് മുദ്രാവാക്യം.
● ഹെർബി ഹാൻകോക്കാണ് ദിനാചരണ ആശയം നൽകിയത്.

ഭാമനാവത്ത്

(KVARTHA) ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ ജാസിൻ്റെ സംഗീതത്തിനും അതിൻ്റെ നയതന്ത്രപരമായ പങ്കിനുമുള്ള പ്രാധാന്യം വിളിച്ചോതുന്നതിനായി യുനെസ്കോ 2011 മുതൽ ഏപ്രിൽ 30 അന്താരാഷ്ട്ര ജാസ് ദിനമായി ആചരിക്കുന്നു. 

അമേരിക്കൻ സംഗീതലോകത്തിലെ പ്രാചീന സംഗീതാപകരണമായ ജാസിൻ്റെ പ്രാധാന്യം ഉയർത്തുന്നതിനായി അമേരിക്കയിൽ ഏപ്രിൽ മാസം ജാസ് ആസ്വാദന മാസമായും, അതിലെ അവസാന ദിനം ലോക ജാസ് ദിനമായും കൊണ്ടാടുന്നു. ഇന്ന് ഏകദേശം 200 രാജ്യങ്ങളിൽ ഈ ദിനാചരണം നടക്കുന്നു.

Aster mims 04/11/2022

അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ ആട്ടപ്പാട്ടുകളിൽ നിന്ന് രൂപംകൊണ്ട വിവിധ സംഗീത ശൈലികളുടെ കൂട്ടായ്മയാണ് ജാസ് സംഗീതം. റോക്ക് ആൻഡ് റോൾ, ഡിസ്കോ, റാപ്, റെഗ്ഗേ തുടങ്ങിയവയെല്ലാം ഇതിൻ്റെ വിവിധ രൂപഭേദങ്ങളാണ്.

‘ജാസ് ഐക്യത്തിൻ്റെ ഭാഷയും പ്രത്യാശയുടെ ദീപസ്തംഭവുമാണ്’ എന്ന മുദ്രാവാക്യമുയർത്തി, ലോകമെമ്പാടുമുള്ള പുതുതലമുറയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ ഈ ദിനാചരണം നടത്തുന്നു. 

2025-ൽ യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് മ്യൂസിക് ആയി തിരഞ്ഞെടുക്കപ്പെട്ട അബുദാബിയിലാണ് ഈ ആഘോഷം നടക്കുന്നത്. അബുദാബിയിലെ പ്രാദേശിക സംഗീത പാരമ്പര്യങ്ങളും പതിറ്റാണ്ടുകൾ പഴക്കമുള്ള ജാസ് സംഗീതവും തമ്മിലുള്ള ബന്ധം ഈ വേദികളിൽ അവതരിപ്പിക്കും.

ജാസ് പിയാനിസ്റ്റും യുനെസ്കോയുടെ ഗുഡ്‌വിൽ അംബാസഡറുമായിരുന്ന ഹെർബി ഹാൻകോക്കിൽ നിന്നാണ് ഈ ദിനാചരണത്തിൻ്റെ ആശയം ഉടലെടുത്തത്. ലോകത്തിൻ്റെ ഏത് കോണിലുള്ള ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് ജാസ് സംഗീതത്തിനുള്ള അതുല്യമായ കഴിവിനെ ഉയർത്തിക്കാട്ടുക എന്നതാണ് എല്ലാ വർഷത്തെയും ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. 

സംഗീതം കാതുകളിലൂടെയല്ല, ഹൃദയത്തിലേക്കാണ് പതിയുന്നത്. അതുകൊണ്ടാണ് സംഗീതത്തെ മധുരതരം എന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനുള്ള മാന്ത്രികശക്തി സംഗീതത്തിനുണ്ട്.

അന്താരാഷ്ട്ര ജാസ് ദിനത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ!  അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: UNESCO celebrates April 30th as International Jazz Day, recognizing jazz music's diplomatic role and its power to unite people globally. Originating from African American musical traditions, jazz and its diverse forms are celebrated in around 200 countries. The 2025 celebration will be held in Abu Dhabi. The initiative was proposed by jazz pianist Herbie Hancock.

#InternationalJazzDay, #JazzMusic, #UNESCO, #MusicUnites, #AbuDhabiJazz, #HerbieHancock

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia