Air India Offer | പ്രവാസികൾക്ക് സന്തോഷവാർത്ത: എയർ ഇൻഡ്യ സ്വാതന്ത്ര്യദിന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു; എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇളവ്; യുഎഇ-ഇൻഡ്യ ടികറ്റ് 7,151 രൂപ മുതൽ; നിരക്കുകൾ ഇങ്ങനെ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളിലും എയർ ഇൻഡ്യ പ്രത്യേക സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ഡെൽഹി, മുംബൈ, ചെന്നൈ എന്നിവയുൾപെടെയുള്ള പ്രധാന ഇൻഡ്യൻ നഗരങ്ങളിലേക്ക് യാത്രക്കാർക്ക് 330 ദിർഹം (ഏകദേശം 7151 രൂപ) വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന് എയർ ഇൻഡ്യ അറിയിച്ചു.
             
Air India Offer | പ്രവാസികൾക്ക് സന്തോഷവാർത്ത: എയർ ഇൻഡ്യ സ്വാതന്ത്ര്യദിന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു; എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇളവ്; യുഎഇ-ഇൻഡ്യ ടികറ്റ് 7,151 രൂപ മുതൽ; നിരക്കുകൾ ഇങ്ങനെ

'വൺ ഇൻഡ്യ വൺ ഫെയർ' എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫറിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇൻഡ്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേയ്ക്കും നേരിട്ടുള്ള എല്ലാ വിമാനങ്ങളിലും ആകർഷകമായ വൺ-വേ നിരക്കുകൾ ലഭ്യമാണ്. 2022 ഒക്ടോബർ 15 വരെയുള്ള യാത്രയ്‌ക്കായി ഓഫർ കാലയളവിൽ വാങ്ങിയ എല്ലാ ടികറ്റുകളിലും 35 കിലോഗ്രാം ചെക്-ഇൻ ബാഗേജും എട്ട് കിലോ ഹാൻഡ് ലഗേജും യാത്രക്കാർക്ക് അനുവദനീയമാണെന്ന് എയർ ഇൻഡ്യ അറിയിച്ചു.

സ്വാതന്ത്ര്യദിന സ്‌പെഷ്യൽ ഓഫർ ഓഗസ്റ്റ് എട്ട് മുതൽ ഓഗസ്റ്റ് 21 വരെ വിൽപനയ്‌ക്കും ഓഗസ്റ്റ് എട്ട് മുതൽ ഒക്ടോബർ 15 വരെ പ്രാബല്യത്തിൽ വരുന്ന യാത്രകൾക്കും മാത്രമാണ്. സിറ്റി ബുകിംഗ് ഓഫീസ് (CTOs), വെബ്‌സൈറ്റ്, മൊബൈൽ ആപ്, ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെ ഓഫർ ലഭ്യമാണെന്ന് എയർഇൻഡ്യ വെബ്‌സൈറ്റിൽ അറിയിച്ചു.

ഓഫർ നിരക്കുകൾ ഇങ്ങനെ:

ദുബൈ - ഡെൽഹി 330 AED

ദുബൈ - മുംബൈ 330 AED

ദുബൈ - ചെന്നൈ 330 AED

ദുബൈ - കോഴിക്കോട് 330 AED

ദുബൈ - കൊച്ചി 330 AED

ദുബൈ - ഗോയി 330 AED

ദുബൈ - ഹൈദരാബാദ് 330 AED

ദുബൈ - ഇൻഡോർ 330 AED

ശാർജ - കോഴിക്കോട് 330 AED

കുവൈറ്റ് - ചെന്നൈ 36.65 KWD

കുവൈറ്റ് - മുംബൈ 36.65 KWD

ബഹ്‌റൈൻ - ഡെൽഹി 60.3 BHD

മസ്‌കറ്റ് - മുംബൈ 43.1 OMR

മസ്‌കറ്റ് - ഡെൽഹി 65.12 OMR

മസ്കറ്റ് - ഹൈദരാബാദ് 43.1 OMR

മസ്കറ്റ് - ചെന്നൈ 65.1 OMR

മസ്കറ്റ് - കണ്ണൂർ 36.1 OMR

ദോഹ - ഡെൽഹി 499 QAR

ദമ്മാം - ഡെൽഹി 500 SAR

റിയാദ് - മുംബൈ 500 SAR

റിയാദ് - ഹൈദരാബാദ് 500 SAR

ജിദ്ദ - ഡെൽഹി 500 SAR

ജിദ്ദ - മുംബൈ 500 SAR

Keywords: International Flights: Air India Announces Independence Day Special Offer. UAE-India,  Ticket Starts At Rs 7,151, National, News, Top-Headlines, Air India, International, Flight,  UAE, Independence-Day, Offer, Ticket.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia