അന്താരാഷ്ട്ര അപസ്മാര ദിനം; ചരിത്രം, പ്രധാന്യം; ഈ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com 14.02.2022) എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച അന്താരാഷ്ട്ര അപസ്മാര (എപിലെപ്സി) ദിനമായി ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ വര്‍ഷം ഫെബ്രുവരി 14നാണ് ദിനാചരണം.
                    
അന്താരാഷ്ട്ര അപസ്മാര ദിനം; ചരിത്രം, പ്രധാന്യം; ഈ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ചരിത്രം

2015-ല്‍ ആരംഭിച്ച് ഇന്റര്‍നാഷനല്‍ ബ്യൂറോ ഫോര്‍ എപിലെപ്സി (ഐബിഇ)യും ഇന്റര്‍നാഷനല്‍ ലീഗ് എഗൈന്‍സ്റ്റ് എപിലെപ്സിയും (ഐഎല്‍എഇ) സംഘടിപ്പിച്ച അന്താരാഷ്ട്ര അപസ്മാര ദിനം ഈ രോഗം ബാധിച്ചവര്‍ക്ക് അവരുടെ അനുഭവങ്ങളും കഥകളും ആഗോള പ്രേക്ഷകരുമായി പങ്കിടാനുള്ള വേദി ഒരുക്കുന്നു. അപസ്മാരം ബാധിച്ച ആളുകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന ഉചിതമായ നിയമനിര്‍മാണം വേണമെന്ന് വാദിക്കാന്‍ എല്ലാ ആളുകളോടും ഈ ദിനം ആഹ്വാനം ചെയ്യുന്നു. കൂടാതെ ഈ രോഗാവസ്ഥയുള്ള ആളുകളെ അവരുടെ പൂര്‍ണ ശേഷിയോടെ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ലോകമെമ്പാടും അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വര്‍ഷം തോറും ഫെബ്രുവരിയിലെ രണ്ടാം തിങ്കളാഴ്ച ആഘോഷിക്കുന്ന ഒരു ആഗോള പരിപാടിയാണിത്. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും അപസ്മാരം ബാധിച്ചവരും അവരുടെ കുടുംബങ്ങളും പരിചരണക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ശക്തമായ അവസരമാണിത്. Internationalepilepsyday(dot)org പ്രകാരം. 140-ലധികം രാജ്യങ്ങളില്‍ ഐബിഇ, ഐഎല്‍എഇ പ്രാതിനിധ്യമുണ്ട്.

അന്താരാഷ്ട്ര അപസ്മാര ദിനത്തിലെ എല്ലാ ആഘോഷങ്ങളുടെയും പൊതുവായ തീം, അപസ്മാരം ഉയര്‍ത്തിക്കാട്ടാനുള്ള ആഗ്രഹമാണ്. മികച്ച അവബോധവും ധാരണയും, ഉചിതമായ നിയമനിര്‍മാണം, മെച്ചപ്പെട്ട രോഗനിര്‍ണയം, ചികിത്സാ സേവനങ്ങള്‍, രോഗികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഗവേഷണം എന്നിവ വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നിങ്ങള്‍ ആരായാലും, നിങ്ങളുടെ ഗ്രൂപ് എത്ര ചെറുതാണെങ്കിലും, നിങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം എത്ര വിശാലമാണെങ്കിലും, നിങ്ങളുടെ ശ്രദ്ധ ഈ രോഗത്തിന്റെ ചികിത്സയിലോ, സാമൂഹിക വശങ്ങളിലോ ആണെങ്കിലും, എല്ലാവരുടെയും എല്ലാ സ്ഥാപനങ്ങളുടെയും ദിനമാണിത്.

അപസ്മാരം ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള രോഗാവസ്ഥകളില്‍ ഒന്നാണ്. എന്നിട്ടും ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഭയവും തെറ്റിദ്ധാരണയും നിലനില്‍ക്കുന്നു. പലരും ഇതേക്കുറിച്ച് പറയാന്‍ മടിക്കുന്നതായി, അപസ്മാരമുള്ള ആളുകളുടെ ക്ഷേമത്തിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അപസ്മാര ഫൗൻഡേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

അപസ്മാരത്തെക്കുറിച്ച് സംസാരിക്കാനുള്ള വിമുഖത നിഴലില്‍ ജീവിക്കുന്നതിന് തുല്യമാണ്. ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലുമുള്ള വിവേചനം, പുതിയ ചികിത്സാ ഗവേഷണത്തിനുള്ള ഫൻഡിന്റെ അഭാവം എന്നിവ ഈ മേഖല നേരിടുന്ന വെല്ലുവിളിയാണ്. സാധാരണ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപസ്മാരം ബാധിച്ചവര്‍ അകാലത്തില്‍ മരിക്കുന്നതായി അപസ്മാര ഫൗൻഡേഷന്‍ അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു. മരണനിരക്ക് ഉയര്‍ന്നതുമാണ്. അപസ്മാരം മൂലമുള്ള മരണത്തിന്റെ ഏറ്റവും സാധാരണമായ കാരണം അപ്രതീക്ഷിത മരണമാണ്.

അപസ്മാരത്തെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുതകളെക്കുറിച്ചും മെച്ചപ്പെട്ട ചികിത്സ, മെച്ചപ്പെട്ട പരിചരണം, ഗവേഷണത്തില്‍ നിക്ഷേപം എന്നിവയുടെ അടിയന്തിര ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും അന്താരാഷ്ട്ര അപസ്മാര ദിനം ശ്രമിക്കുന്നു, കൂടാതെ എല്ലാ രോഗികള്‍ക്കും ഒരുമിച്ച് ചേരാനും ആഗോള ശബ്ദത്തില്‍ സംസാരിക്കാനുമുള്ള അവസരമാണിത്.

ഇക്കൊല്ലത്തെ തീം

ഈ വര്‍ഷത്തെ അന്താരാഷ്ട്ര അപസ്മാര ദിനത്തിന്റെ തീം 'അപസ്മാരത്തിന് 50 ദശലക്ഷം പടികള്‍' എന്നതാണ്. ഈ ക്യാംപയിനിൻ്റെ ഭാഗമായി, IBE-യുടെ സംരംഭമായ 50millionsteps(dot)org പ്രകാരം, 2022 ജനുവരി 10 തിങ്കളാഴ്ചയ്ക്കും ഫെബ്രുവരി 14 തിങ്കളാഴ്ചയ്ക്കും ഇടയില്‍ ആളുകള്‍ അവരുടെ ചുവടുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 50 ദശലക്ഷം ആളുകള്‍ക്ക് അപസ്മാരം ബാധിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് അവബോധം വളര്‍ത്തുകയും ലോകമെമ്പാടുമുള്ള അപസ്മാര സംഘടനകള്‍ക്കായി സുപ്രധാന ഫൻഡ് ശേഖരിക്കുകയും ചെയ്യുക എന്നതാണ് ക്യാംപയിനിൻ്റെ പിന്നിലെ ആശയം.

ഒരു ചെറിയ സംഭാവന ഉപയോഗിച്ച് അവരുടെ ചുവടുകള്‍ പൊരുത്തപ്പെടുത്താന്‍ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപസ്മാരം ബാധിച്ചവരുടെ ഗ്രൂപുകള്‍ക്കും ലോകമെമ്പാടുമുള്ള അസോസിയേഷനുകള്‍ക്കും ആവശ്യമായ ധനസമാഹരണത്തിനുള്ള അവസരമാണ് അപസ്മാരത്തിനുള്ള 50 മില്യണ്‍ സ്റ്റെപുകള്‍ എന്ന ക്യാംപയിൻ നല്‍കുന്നത്. ബോധവല്‍കരണം, ദൃശ്യപരത മെച്ചപ്പെടുത്തുക, അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.


Keywords:  News, National, Epilepsy, New Delhi, International, Top-Headlines, International Epilepsy Day 2022: History, Theme, Significance — All You Need To Know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia