SWISS-TOWER 24/07/2023

ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വൃദ്ധദിനം; വാർധക്യം ആസ്വദിക്കാം മനം മടുപ്പില്ലാതെ; ലോകത്തെ 60 വയസ്സിൽ കൂടുതലുള്ളവരുടെ എണ്ണം 100 കോടി കടക്കുമെന്ന് അനുമാനം

 
A joyful image of an elderly person celebrating their life.

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വൃദ്ധരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുകയാണ് ദിനാചരണ ലക്ഷ്യം.
● 1982-ൽ വിയന്ന അന്തർദേശീയ കർമ്മപദ്ധതിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി.
● വൃദ്ധരുടെ അവഗണനക്കും ദുരുപയോഗത്തിനും എതിരെ ബോധവത്കരണം നടത്താനും ഈ ദിനം ഉപയോഗിക്കുന്നു.

ഭാമനാവത്ത് 

(KVARTHA) വാർധക്യം ഒരു മനംമടുപ്പിക്കുന്ന അവസ്ഥയല്ല, മറിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് എന്ന ഓർമ്മപ്പെടുത്തലുമായി ഒക്ടോബർ ഒന്നിന് ലോകമെങ്ങും അന്താരാഷ്ട്ര വൃദ്ധദിനം ആചരിക്കുന്നു. 1990 ഡിസംബർ 14-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി അംഗീകരിച്ചത്. തുടർന്ന് 1991 മുതൽ ഈ ദിനം എല്ലാ വർഷവും ആചരിക്കപ്പെട്ടു വരുന്നു.

Aster mims 04/11/2022

ലോകത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. 1950-ൽ ലോകത്താകമാനം 20 കോടിയായിരുന്ന ഈ സംഖ്യ 2000-ൽ മൂന്നിരട്ടിയായി വർധിച്ചു 60 കോടിയായി. ഇത് 2025-ൽ 100 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർധനവിന്റെ പശ്ചാത്തലത്തിൽ, വൃദ്ധജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.

1982-ൽ വാർധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദേശീയ കർമ്മപദ്ധതിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയിരുന്നു. ഇതിനു ശേഷം 2002-ൽ മാഡ്രിഡ് അന്തർദേശീയ കർമ്മപദ്ധതിയും ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി വൃദ്ധരെ എങ്ങനെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം തുടങ്ങിയ വിഷയങ്ങളാണ് ഈ പദ്ധതികളിൽ പ്രധാനമായും ചർച്ച ചെയ്തത്. വൃദ്ധരുടെ അവഗണന, ദുരുപയോഗം എന്നിവക്കെതിരെ ബോധവത്കരണം നടത്താനും, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിവിധ ലോക സർക്കാരുകൾ എത്രത്തോളം മുന്നോട്ട് പോയി എന്ന് വിലയിരുത്താനുമുള്ള അവസരമായാണ് അന്താരാഷ്ട്ര വൃദ്ധദിനം കണക്കാക്കുന്നത്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Today is International Day of Older Persons, a day to remember the importance of cherishing old age.

#ElderlyDay #InternationalDayOfOlderPersons #SeniorCitizens #Aging #OldAge #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script