Day of Charity | സഹജീവികളുടെ കണ്ണീരൊപ്പാം; മദര്‍ തെരേസയുടെ സ്മരണയിൽ ലോകമെമ്പാടും അന്താരാഷ്ട്ര ജീവ കാരുണ്യ ദിനം ആചരിക്കുന്നു; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ദാനത്തെക്കാൾ മഹത്തായ മറ്റൊന്നില്ലെന്നാണ് പറയുന്നത്. അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും സന്തോഷം നൽകുന്നു, നിങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുമ്പോൾ, നിങ്ങൾക്ക് തിരികെ സന്തോഷം ലഭിക്കും. ഈ ദാനത്തിന്റെ പ്രാധാന്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെ, എല്ലാ വർഷവും സെപ്റ്റംബർ അഞ്ച് അന്താരാഷ്ട്ര ജീവ കാരുണ്യ ദിനമായി (International Day of Charity) ലോകമെമ്പാടും ആചരിക്കുന്നു.

Day of Charity | സഹജീവികളുടെ കണ്ണീരൊപ്പാം; മദര്‍ തെരേസയുടെ സ്മരണയിൽ ലോകമെമ്പാടും അന്താരാഷ്ട്ര ജീവ കാരുണ്യ ദിനം ആചരിക്കുന്നു; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

സമൂഹത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനുമായി ജീവിതം മുഴുവൻ ചെലവഴിച്ച മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര ജീവ കാരുണ്യ ദിനമായി ആചരിക്കുന്നത്. മദര്‍ തെരേസ 1997 സെപ്റ്റംബര്‍ അഞ്ചിനാണ് അന്തരിച്ചത്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുന്നു.

ചരിത്രവും പ്രാധാന്യവും

2011-ൽ, ഹംഗേറിയൻ പാർലമെന്റും ഗവൺമെന്റും ഹംഗറിയിലെ ഒരു സിവിൽ സൊസൈറ്റി സംരംഭമായി അന്താരാഷ്ട്ര ജീവകാരുണ്യ ദിനം ആരംഭിക്കുന്നതിന് പിന്തുണ നൽകി . ഹംഗറിയുടെ അഭ്യർഥന മാനിച്ച്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2012 ഡിസംബർ 17-ന് സെപ്തംബർ അഞ്ച് അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് ബഹുഭൂരിപക്ഷം അംഗീകാരം നൽകി. ജീവകാരുണ്യപ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, പരസ്പര ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനത്തിന്റെ ലക്ഷ്യങ്ങൾ.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ വർധിപ്പിച്ച്, എല്ലാവരേയും ഐക്യദാർഢ്യത്തോടെ ഒരുമിച്ച് കൊണ്ടുവരിക വഴി ലോകമെമ്പാടുമുള്ള സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം ആചരിക്കുന്നത്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആവശ്യമുള്ളവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലും ദയ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവയുടെ പ്രധാന പങ്ക് ഈ ദിവസം ബോധ്യപ്പെടുത്തുന്നു.

'ജീവിച്ചിരിക്കുന്ന വിശുദ്ധ'

'ജീവിച്ചിരിക്കുന്ന വിശുദ്ധ' എന്ന പേരിലാണ് തന്റെ ജീവിതകാലത്ത് മദര്‍ തെരേസ അറിയപ്പെട്ടിരുന്നത്. 11910 ഓഗസ്റ്റ് 26-ന് അല്‍ബേനിയയിലാണ് ജനിച്ചത്. അവരുടെ യഥാര്‍ഥ പേര് ആഗ്നസ് ഗോംക് ബൊഹാഖിയൊ എന്നാണ്. ജന്മം കൊണ്ട് അല്‍ബേനിയക്കാരിയാണെങ്കിലും പൗരത്വം കൊണ്ട് മദര്‍ തെരേസ ഇന്ത്യക്കാരിയാണ്. ഇന്ത്യയിലെ മിഷണറി സ്‌കൂളിലേക്കുള്ള അധ്യാപികയായാണ് അവര്‍ ഇന്ത്യയിലെത്തിയത്. 1931 മെയ് 24 ന് സഭാവസ്ത്രം സ്വീകരിക്കുകയും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയിലെ ലൊറേറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ തെരേസ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1997-ൽ കൊൽക്കത്തയിൽ 87-ാം വയസിൽ അവർ അന്തരിച്ചു. മദര്‍ തെരേസ 1950 ല്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മദര്‍ തെരേസയുടെ മരണശേഷം 2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ അവരെ വിശുദ്ധയാക്കുകയും 2016 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

1979 ഡിസംബർ 11-ന് നോർവേയിലെ ഓസ്‌ലോയിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ച് സംസാരിക്കവേ, മദർ തെരേസ ഒരു വലിയ സദസിനുമുന്നിൽ സംസാരിച്ചപ്പോൾ, ജീവിതത്തിൽ താൻ കണ്ട കാര്യങ്ങളിൽ നിന്നുള്ള വേദനാജനകമായ കഥകൾ വിവരിച്ചുകൊണ്ട് അനുകമ്പയുടെയും ഔദാര്യത്തിന്റെയും സന്ദേശം നൽകി. അവർ ദരിദ്രരുടെ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുകയും അവരുടെ പരിചരണത്തിനും പിന്തുണക്കും വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.

Keywords: News, National, New Delhi, International Day of Charity, History, Significance, Mother Teresa, Nobel Peace Prize, Charity, International Day of Charity 2023: Date, history and significance of the day.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia