Carrot Day | ഏപ്രിൽ 4 ലോകം കാരറ്റ് ദിനം: ചർമ സൗന്ദര്യം മുതൽ ഹൃദയ ആരോഗ്യം വരെ നില നിർത്താൻ വേണം ഈ കുഞ്ഞുപച്ചക്കറി
Apr 4, 2024, 12:06 IST
ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ നാല് ലോക കാരറ്റ് ദിനമായി ആചരിക്കുന്നു. കാരറ്റിന്റെ ഉപയോഗവും അതിന്റെ ആരോഗ്യ ഗുണങ്ങളും ലോകമെങ്ങും പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. 2023ലാണ് അന്താരാഷ്ട്ര കാരറ്റ് ദിനം ആചരിക്കാൻ തീരുമാനമായത്. വിവിധ കാരറ്റ് പാർട്ടികളിലൂടെയും കാരറ്റുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലൂടെയും കാരറ്റ് ദിനം കൊണ്ടാടുന്നു.
< !- START disable copy paste -->
ഏഴഴക് നൽകി മയക്കും നിറമാണ് കാരറ്റിന്. നിറം പോലെ രുചിയും അതിലുപരി ഗുണങ്ങളും കാരറ്റിനുണ്ട്. കറിയായും തോരൻ ആയും പച്ചയ്ക്കും ജ്യൂസ് അടിച്ചുമാണ് നമ്മള്‍ കാരറ്റ് സാധാരണ കഴിക്കാറുള്ളതാണ്. സലാഡിന്റയും പ്രധാനിയാണ് കാരറ്റ്. അച്ചാറുകളിലും കാരറ്റിനെ കാണാം. ധാരാളം പോഷകഗുണങ്ങളുടെ കലവറയാണ് ഈ ഓറഞ്ചി നിറമുള്ള സുന്ദരി. കണ്ണിന്റെ ആരോഗ്യം മുതൽ ഹൃദയാരോഗ്യം വരെ നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യ ഘടകങ്ങൾ കാരറ്റിലുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ നിന്ന് ലഭ്യമാണ്.
നാരുകളുടെ ഉറവിടം കൂടിയാണ് കാരറ്റ്. ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമം. ബീറ്റാകരോട്ടിനാണ് കാരറ്റിന് നിറം നൽകുന്നത്. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും തലമുടിക്കും നല്ലതാണ്. ത്വക്കിന്റെ വരൾച്ച മാറ്റുന്നതിനു കാരറ്റ് ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.. മുഖക്കുരു, മറ്റ് ചർമരോഗങ്ങൾ എന്നിവ പരിഹരിക്കാനും കാരറ്റിന് സാധിക്കും. കൂടാതെ, കാരറ്റിന് ചർമ്മത്തിലെ പാടുകൾ മായ്ക്കാനും കഴിവുണ്ട്. കാരറ്റിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ശരീരത്തിൽനിന്ന് രോഗാണുക്കളെ അകറ്റി നിർത്താനും സഹായിക്കും. പൊട്ടാസ്യവും ഫൈബറും ഉയർന്ന രക്തസമ്മർദം നിയന്ത്രിതമാക്കുവാൻ സഹായിക്കും. ഹൃദ്രോഗ സാധ്യതകളിൽ പ്രധാനപ്പെട്ട അപകട അവസ്ഥയാണ് രക്തസമ്മർദം ഉയരുന്നത്. കൂടാതെ ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കാരറ്റില്‍ കുറഞ്ഞ കലോറിയാണ്. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ്. പോഷകങ്ങളും നാരുകളും കൂടുതലാണ്. അതിനാൽ നമ്മുടെ ശരീരത്തിലെ ദഹന പ്രക്രിയയെ സുഗമമാക്കാൻ കാരറ്റിന് സാധിക്കും.
കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച ശക്തി വർധിപ്പിക്കാനും കാരറ്റിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ഗുണം ചെയ്യും. കാരറ്റിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ റെറ്റിനയെയും ലെൻസിനെയും സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ യുടെ ഉറവിടമാണ് കാരറ്റ്. അതിനാൽ കാഴ്ചശക്തിയും രാത്രി കാഴ്ചയും മെച്ചപ്പെടുത്താൻ നല്ലതാണ്. ഇങ്ങനെ നീണ്ടു പോകുന്നു കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ. കാരറ്റിന്റെ ഗുണങ്ങൾ അറിഞ്ഞു കൊണ്ടാവാം ഈ വർഷത്തെ അന്താരാഷ്ട്ര കാരറ്റ് ദിനം ആചരിക്കുന്നത്. അധികം പോഷകഗുണമുള്ള ഈ പച്ചക്കറിയെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി ആരോഗ്യം സംരക്ഷിക്കാം.

Keywords: News, Malayalam News, World News, Health, Lifestyle, International Carrot Day, Eye, Heart, International Carrot Day: Date, History and Significance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.