മംഗലാപുരത്തെ കോണാജെ നിവാസികളായ റിഹാനയുടെയും വിന്‍സെന്റിന്റെയും വിവാഹത്തെയാണ് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തത്. ഡ്രൈവറായ വിന്‍സെന്റും റിഹാനയും തമ്മിലുള്ള പ്രണയത്തിന് എട്ടാണ്ടിന്റെ പഴക്കമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അടുത്തബന്ധം പുലര്‍ത്തിവരുന്നുമുണ്ട്.
ഒരു കൊല്ലം മുമ്പ് രഹസ്യമായി വിവാഹിതരായെങ്കിലും സ്വന്തം വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഈ വേര്‍പെട്ടുള്ള താമസത്തില്‍ മടുത്ത ദമ്പതികള്‍ ഇക്കഴിഞ്ഞ മെയ് 18 മുതലാണ് ഒരു വാടക വീടെടുത്ത് ഒരുമിച്ച് താമസം തുടങ്ങിയത്. ഇതോടെ സംഗതികള്‍ കുഴഞ്ഞുമറിയുകയും ചെയ്തു.
വിന്‍സെന്റും റിഹാനയും ഒരുമിച്ച് താമസം തുടങ്ങിയതിന്റെ പിറ്റേന്ന് പിതാവ് ഹസൈനാര്‍ കോണാജെ പോലീസില്‍ പരാതിയും ഹൈക്കോടതില്‍ തന്റെ മകളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തു. ഹൈക്കോടതി ഇരുവര്‍ക്കും നോട്ടീസയച്ചു.
തിങ്കളാഴ്ച കോടതിയില്‍ ഹാജരായ പ്രണയിനികളായ ദമ്പതികളോട് വിവരങ്ങള്‍ ആരാഞ്ഞ കോടതി ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു. അതേസമയം റിഹാനയുടെ കുടുംബത്തില്‍ നിന്ന് തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും ദമ്പതികള്‍ അറിയിച്ചു.
Keywords: Mangalore, National, Love, Court, Marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.