മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി; അവധിയില്‍ പോയ ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പൊലീസിന്റെ നിര്‍ദേശം; അതീവ ജാഗ്രതയില്‍ നഗരം

 



മുംബൈ: (www.kvartha.com 31.12.2021) പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി, അവധിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി. 

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബാന്ദ്ര ചര്‍ച്ഗേറ്റ്, കുര്‍ള തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ 3000 പൊലീസുകാരെ വിന്യസിച്ചതായി മുംബൈ പൊലീസ് കമിഷണര്‍ അറിയിച്ചു.

മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി; അവധിയില്‍ പോയ ഉദ്യോഗസ്ഥരോടെല്ലാം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പൊലീസിന്റെ നിര്‍ദേശം; അതീവ ജാഗ്രതയില്‍ നഗരം


കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുവത്സര പരിപാടികള്‍ക്കെല്ലാം നേരത്തെ തന്നെ മുംബൈയില്‍ നിരോധനമുണ്ട്. പുതുവത്സരാഘോഷം ഉള്‍പെടെ ഒരുവിധ പൊതുചടങ്ങുകളും ഈ ദിവസങ്ങളില്‍ നടത്താനാവില്ല. പുതിയ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. 

നേരത്തെ ലുധിയാന കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണ് പുതുവത്സരത്തിന് മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. 

Keywords:  News, National, India, Mumbai, Police, Terror Attack, Police, New Year, Intel on Khalistani terror attacks puts Mumbai on high alert, holidays of all personnel cancelled for New Year’s
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia