Pensioners Portal | പെന്‍ഷന്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത: കേന്ദ്ര സര്‍കാര്‍ ഏകീകൃത പോര്‍ടല്‍ ഒരുക്കുന്നു; ചാറ്റ് ബോട് സൗകര്യം ലഭ്യമാകും
Aug 30, 2022, 20:01 IST
അമൃത്സര്‍: (www.kvartha.com) പെന്‍ഷന്‍കാരുടെ ജീവിതം സുഗമമാക്കുന്നതിന് ഏകീകൃത പോര്‍ടല്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നതായി പെന്‍ഷന്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ദിവസത്തെ ബാങ്കേഴ്സ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ (DoPPW) വകുപ് സെക്രടറി വി ശ്രീനിവാസ് ആണ് ഇക്കാര്യം അറിയിച്ചത്.
പെന്‍ഷന്‍കാര്‍ ഒരുതരത്തിലുള്ള പ്രശ്നവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീനിവാസിനെ ഉദ്ധരിച്ച് പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനായി ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് എനേബിള്‍ഡ് ഇന്റഗ്രേറ്റഡ് പെന്‍ഷനര്‍ പോര്‍ടല്‍ ഒരുക്കുന്നതിന് DoPPW പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഈ പോര്‍ടല്‍ DOPPW പോര്‍ടല്‍ - 'ഭവിഷ്യ', വിവിധ ബാങ്കുകളുടെ പെന്‍ഷന്‍ പോര്‍ടല്‍ എന്നിവയുമായി ബന്ധിപ്പിക്കും. പെന്‍ഷന്‍കാരും സര്‍കാരും ബാങ്കുകളും തമ്മില്‍ സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ ചാറ്റ് ബോടിന്റെ ഓപ്ഷനും ഇതിലുണ്ടാകും. ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായും മറ്റ് ബാങ്കുകളുമായും സഹകരിച്ച് സാങ്കേതിക സംഘത്തെ വകുപ്പ് രൂപീകരിക്കുകയാണെന്ന് ശ്രീനിവാസ് പറഞ്ഞു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Punjab, Central Government, Government, Pension, Bank, Banking, Government of India, Department of Pension & Pensioners Welfare, Integrated Pensioners' Portal for 'Ease of Living' of Pensioners to be developed by Department of Pension & Pensioners Welfare.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.