HC Verdict | സുപ്രധാന വിധി: അപകടം വരുത്തിയ വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞാലും ഇരയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി
Jun 1, 2023, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞാലും പുതുക്കിയില്ലെങ്കിലും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരാണെന്ന് ബോംബെ ഹൈകോടതിയുടെ സുപ്രധാന വിധി. ലൈസന്‍സ് കാലഹരണപ്പെട്ടു എന്നത് കൊണ്ട് വാഹനം ഓടിച്ചയാളെ അവിദഗ്ദനായ ഡ്രൈവര്‍ ആയി കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
2011ല്‍ അപകടത്തില്‍ മരിച്ച ആശാ ബാവിസ്കര്‍ എന്ന സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനോട് ഉത്തരവിട്ട് കൊണ്ട് ജസ്റ്റിസ് എസ്ജി ഡിഗെയാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അപകടത്തിന് കാരണമായ വാഹന ഉടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടപരിഹാര തുക പിന്നീട് ഈടാക്കാമെന്നും കോടതി പറഞ്ഞു.
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ നഷ്ടപരിഹാരം നല്കുന്നതില് നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ ഒഴിവാക്കിക്കൊണ്ട് പൂനെയിലെ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ (MACT) നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആശയുടെ ഭര്‍ത്താവ് സുഭാഷ് ബാവിസ്കറും രണ്ട് മക്കളും നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈകോടതി.
2011 നവംബറില്‍ ആശ ബൈക്കിന്റെ പുറകില്‍ പൂനെയിലെ ഹഡപ്സറിലേക്ക് പോകുന്നതിനിടെ അമിത വേഗതയില്‍ വന്ന ട്രക്ക് ബൈക്കില്‍ ഇടിക്കുകയും അവര്‍ തെറിച്ചുവീണ് മരണപ്പെടുകയുമായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ട്രക്ക് ഇടിച്ചാണ് ആശയുടെ മരണം സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ഒരു ഇന്‍ഷുറന്‍സ് കമ്പനിയാണ് ട്രക്ക് ഇന്‍ഷുറന്‍സ് ചെയ്തതെന്നും അതിനാല്‍ കരാര്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
കൂടാതെ, ഒരു വാഹനത്തില്‍ അപകടമുണ്ടായാല്‍ അതിന്റെ ഡ്രൈവര്‍ക്ക് അപകടസമയത്ത് ഫലപ്രദവും സാധുതയുള്ളതുമായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നത് നിയമത്തിന്റെ സ്ഥിരമായ തത്വമാണെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ കുടുംബത്തിന് ആറാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാനും വാഹന ഉടമയില്‍ നിന്ന് ഈ തുക ഈടാക്കാനും ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി ഉത്തരവിട്ടു.

Keywords: Mumbai News, Malayalam News, Court Verdict, National News, Bombay High Court, Insurance company liable to pay accident victim's kin even if driver's licence has expired, rules Bombay HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.