കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ കേസുകള്‍ നടത്തുന്നതിന് ഡെല്‍ഹി സര്‍കാര്‍ തെരഞ്ഞെടുത്ത അഭിഭാഷകരുടെ പട്ടിക തള്ളി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍; ജനത്തെ അപമാനിക്കലാണെന്ന് കേജ്‌രിവാള്‍
Jul 25, 2021, 09:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.07.2021) സര്‍കാര്‍ തെരഞ്ഞെടുത്ത അഭിഭാഷകരുടെ പട്ടിക തള്ളിയ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ കേസുകള്‍ നടത്തുന്നതിന് ഡെല്‍ഹി സര്‍കാര്‍ തെരഞ്ഞെടുത്ത അഭിഭാഷകരുടെ പാനല്‍ തള്ളാനുള്ള ബൈജാലിന്റെ തീരുമാനം ഡെല്‍ഹിയിലെ ജനത്തെ അപമാനിക്കുന്നതാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു.
അതേസമയം, ഡെല്‍ഹി സര്‍കാര്‍ തെരഞ്ഞെടുത്ത അഭിഭാഷകരുടെ പട്ടിക തള്ളിയ ഡെല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഡെല്‍ഹി പൊലീസ് തെരഞ്ഞെടുത്ത പട്ടികയ്ക്ക് അംഗീകാരവും നല്‍കിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
മന്ത്രിസഭയെടുത്ത തീരുമാനം അട്ടിമറിക്കുന്നത് ഡല്‍ഹിയിലെ ജനത്തെ അപമാനിക്കലാണെന്നു കേജ്‌രിവാള്‍ ആരോപിച്ചു. ഡെല്‍ഹിയിലെ വോടര്‍മാര്‍ ചരിത്ര ഭൂരിപക്ഷം നല്‍കിയാണ് ആം ആദ്മി പാര്‍ടിയെ തെരഞ്ഞെടുത്തത്. ബി ജെ പിയെ തോല്‍പിച്ചുവിട്ടു. ബി ജെ പിയെ രാജ്യം ഭരിക്കാന്‍ അനുവദിക്കൂ, ആം ആദ്മി പാര്‍ടിയെ ഡെല്‍ഹി ഭരിക്കാന്‍ അനുവദിക്കൂ. ബി ജെ പി ജനാധിപത്യത്തെ ബഹുമാനിക്കണം കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ജനുവരി 26ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ ഡെല്‍ഹിയിലുണ്ടായ നാശനഷ്ടങ്ങളിന്‍മേലുള്ള കേസില്‍ ഡെല്‍ഹി പൊലീസിനു വേണ്ടിയുള്ള അഭിഭാഷകരുടെ പട്ടികയ്ക്കാണു മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയത്. എന്നാല്‍ ഡെല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അഭിഭാഷകരുടെ പട്ടിക തള്ളുകയായിരുന്നു.
ഈ വിഷയം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ബൈജാല്‍ ഡെല്‍ഹി സര്‍കാരിനെ അറിയിച്ചു. പക്ഷേ പ്രാധാന്യം കണക്കിലെടുത്ത് ഡെല്‍ഹി പൊലീസ് നല്‍കിയ പട്ടികയിലെ 11 അഭിഭാഷകരെ പബ്ലിക് പ്രോസിക്യൂടര്‍മാരായി നിയമിക്കുകയാണെന്നും ബൈജാല്‍ വ്യക്തമാക്കി.
Keywords: News, National, India, New Delhi, Farmers, Case, Lawyers, Chief Minister, Arvind Kejriwal, Police, 'Insult To People Of Delhi': Arvind Kejriwal On Lt Governor's Latest Moveकैबिनेट निर्णयों को इस तरह पलटना दिल्ली वालों का अपमान है। दिल्ली के लोगों ने एतिहासिक बहुमत से “आप” सरकार बनायी और भाजपा को हराया। भाजपा देश चलाये, “आप” को दिल्ली चलाने दे। आए दिन हर काम में इस तरह की दख़ल दिल्ली के लोगों का अपमान है। भाजपा जनतंत्र का सम्मान करे https://t.co/FQbQzuvMkL
— Arvind Kejriwal (@ArvindKejriwal) July 24, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.