മോഡിയെ തൂക്കികൊല്ലുന്നതിനുപകരം എന്നെ തൂക്കിലേറ്റി: ശഹീദ് സിദ്ദീഖി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോഡിയെ തൂക്കികൊല്ലുന്നതിനുപകരം എന്നെ തൂക്കിലേറ്റി: ശഹീദ് സിദ്ദീഖി
ന്യൂഡല്‍ഹി: വിവാദനായകനും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുമായി അഭിമുഖ സംഭാഷണം നടത്തി വിവാദത്തിലകപ്പെട്ട ശഹീദ് സിദ്ദീഖി പ്രസ്താവനകളിലൂടെ ജനങ്ങളുടെ കൈയ്യടി നേടുകയാണ്‌.

മോഡിയെ തൂക്കികൊല്ലുന്നതിനുപകരം സമാജ് വാദി പാര്‍ട്ടി തന്നെ തൂക്കിലേറ്റിയെന്ന പ്രസ്താവനയാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുജറാത്ത് കലാപത്തില്‍ താന്‍ കുറ്റവാളിയാണെങ്കില്‍ തൂക്കികൊല്ലാന്‍ നരേന്ദ്ര മോഡി ശഹീദ് സിദ്ദീഖിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഈ അഭിമുഖം വിവാദമായതോടെ ലഖ്നോയിലെ സമാജ് വാദി പാര്‍ട്ടി എം.പിയായ ശഹീദ് സിദ്ദീഖിയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. തന്റെ ഉറുദു പത്രമായ നയി ദുനിയക്ക് വേണ്ടിയാണ്‌ ശഹീദ് സിദ്ദീഖി മോഡിയെ അഭിമുഖത്തിന്‌ ക്ഷണിച്ചത്. 

എന്നാല്‍ ഇതോടെ സമാജ് വാദി പാര്‍ട്ടി ശഹീദ് സിദ്ദീഖിക്കെതിരെ തിരിഞ്ഞു. ഇതോടെ വെട്ടിലായ ശഹീദ് സിദ്ദീഖി ഒരു പ്രമുഖ ദേശീയ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ തനിക്ക് അഭിപ്രായസ്വാതന്ത്ര്യം കൈവന്നതായും സിദ്ദീഖി വ്യക്തമാക്കി.

Keywords:  New Delhi, National, Narendra Modi, Controversy, Shahid Siddiqui
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia