മുംബൈ: അപേക്ഷിച്ച അന്നുതന്നെ ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുന്ന പദ്ധതിയുമായി ബ്രിട്ടണ്‍. ബ്രിട്ടണില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ പദ്ധതി ഗുണം ചെയ്യുക. ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് പ്രഖ്യാപിച്ചത്.
ബ്രിട്ടനില്‍ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണത്തിലും പഠനകാലത്തിന്റെ ദൈര്‍ഘ്യത്തിലും പരിധിയുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ കാമറോണ്‍ താജ് ഹോട്ടലില്‍ നടത്തിയ വ്യവസായികളുടെ സംഗമത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും ബ്രിട്ടണും തമ്മില്‍ പ്രത്യേക ബന്ധമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഭാവിബന്ധത്തെപ്പറ്റിയാണ്, ഭൂതകാലത്തെപ്പറ്റിയല്ല താന്‍ സംസാരിക്കുന്നത്. ഈ നൂറ്റാണ്ടിലെ മഹത്തായ പ്രതിഭാസങ്ങളിലൊന്നാണ് ഇന്ത്യ. 2030ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജസ്വലതയും വൈവിധ്യത്തിന്റെ കരുത്തും സമ്പദ് വ്യവസ്ഥയുടെ ശക്തിയും അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: David cameron, Visa, India, Mumbai, Britain, Prime Minister, National, Indian Student, Instant visa for Indian entrepreneurs, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.