അനുമതിയില്ലാതെ ശിവാജിയുടെ പ്രതിമ സ്ഥാപിച്ചതിനെ ചൊല്ലി ഗ്രൂപുകളായി തിരിഞ്ഞ് കല്ലേറും പ്രതിഷേധവും; പ്രദേശത്ത് നിരോധനാജ്ഞ
Mar 21, 2022, 13:22 IST
ഹൈദരാബാദ്: (www.kvartha.com 21.03.2022) അനുമതിയില്ലാതെ ശിവാജിയുടെ പ്രതിമ സ്ഥാപിച്ചതിനെ ചൊല്ലി ഗ്രൂപുകളായി തിരിഞ്ഞ് കല്ലേറും പ്രതിഷേധവും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധന്‍ പട്ടണത്തില്‍ ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ രണ്ട് ഗ്രൂപുകള്‍ പരസ്പരം പ്രതിഷേധിച്ച് കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെലുകള്‍ പ്രയോഗിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. കല്ലേറില്‍ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റതായും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒരു കൂട്ടര്‍ പ്രതിമ സ്ഥാപിച്ചു, മറ്റൊരു കൂട്ടര്‍ എതിര്‍ത്തു. അത് പ്രതിഷേധത്തിലും കല്ലേറിലും കലാശിച്ചു. സെക്ഷന്‍ 144 (സിആര്‍പിസി) പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പെടുത്തിയതെന്നും നിസാമാബാദ് പൊലീസ് കമിഷണര്‍ കെ ആര്‍ നാഗരാജു പറഞ്ഞു.
സ്ഥലത്ത് പികറ്റിംഗ് ഏര്‍പെടുത്തുകയും പ്രതിരോധ നടപടികളുടെ ഭാഗമായി അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായും ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു.
അതേസമയം പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും സമാധാനം ഉറപ്പാക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് ബിജെപി നേതാവും നിസാമാബാദില്‍ നിന്നുള്ള എംപിയുമായ ധര്‍മപുരി അരവിന്ദ് ട്വീറ്റ് ചെയ്തത് ഇങ്ങനെ:
'ബോധന്‍ മുനിസിപല്‍ കൗണ്‍സില്‍ നിര്‍ദിഷ്ട ശിവാജി മഹാരാജിന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനെ അംഗീകരിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. എന്നിട്ടും, ടിആര്‍എസ്-എംഐഎം അക്രമികള്‍ പട്ടണത്തില്‍ കോലാഹലവും സംഘര്‍ഷവും സൃഷ്ടിക്കുകയാണ്'.
'ശിവാജി മഹാരാജിന്റെ വിഗ്രഹം സ്ഥാപിച്ചാല്‍ ബോധന്‍ പട്ടണത്തിലെ ക്രമസമാധാനം തകര്‍ക്കുമെന്ന് ഭരണകക്ഷിയായ ടിആര്‍എസിന്റെ കൗണ്‍സിലര്‍ പരസ്യമായി ഭീഷണിപ്പെടുത്തി' എന്നും മറ്റൊരു ട്വീറ്റില്‍ ബിജെപി നേതാവ് ആരോപിച്ചു.
Keywords: Installation of Shivaji's statue leads to protest, stone-hurling in Telangana, Hyderabad, News, Politics, Stone Pelting, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.