Amala Shaji | '30 സെകന്‍ഡ് വീഡിയോ ചെയ്യാന്‍ 2 ലക്ഷം രൂപ ചോദിച്ചു, കൂടാതെ വിമാന ടികറ്റും'; അമല ഷാജിയ്ക്കെതിരെ വിമര്‍ശനവുമായി തമിഴ് നടന്‍; അത്രയും പണം ചോദിച്ചതില്‍ അത്ഭുതമില്ലെന്ന് ചുട്ട മറുപടിയുമായി ഫാന്‍സ്
Dec 20, 2023, 17:55 IST
ചെന്നൈ: (KVARTHA) റീല്‍സ് താരം അമല ഷാജിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് സംവിധായകനും ഗാനരചയിതാവും നടനുമായ പ്രിയന്‍. 30 സെകന്‍ഡ് വീഡിയോ ചെയ്യാന്‍ അമല ഷാജി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പിരിയന്‍ പറയുന്നു.
കൂടാതെ വിമാന ടികറ്റ് ആവശ്യപ്പെട്ടെന്നും ഇദ്ദേഹം വിമര്‍ശിക്കുന്നു. അമലയുടെ ആവശ്യം കേട്ട് തല കറങ്ങി പോയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. താന്‍ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം അരണത്തിന്റെ പ്രമോഷനിടെ ആയിരുന്നു പിരിയന്റെ തുറന്ന് പറച്ചില്‍.
'ഇന്‍സ്റ്റയില്‍ രണ്ട് മിനുറ്റ് നേരം നൃത്തം ചെയ്യുന്ന പെണ്‍കുട്ടി 50,000 രൂപ ചോദിച്ചു. ചിത്രത്തിലെ നടിക്ക് പോലും ഇത്രയും ശമ്പളം കൊടിക്കില്ല. രണ്ട് നിമിഷം നൃത്തം ചെയ്യുന്ന നിങ്ങള്‍ 50,000 രൂപ ചോദിക്കുന്നത് എന്തുകൊണ്ടാ? കേരളത്തിലെ ഒരു പെണ്‍കുട്ടി നൃത്തം കളിക്കുന്നതിന് ചോദിച്ചത് രണ്ട് ലക്ഷം രൂപ എന്ന്. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍, 30 സെകന്‍ഡിനാണെന്ന് പറഞ്ഞു. ഒരു 30 സെകന്‍ഡ് നൃത്തം ചെയ്യുന്നതിന് രണ്ട് ലക്ഷമോ? ആ പണം വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അത് വേറെ ആരുമല്ല നമ്മുടെ അമല ഷാജിയാണ്. ഇതിനായി ഫ്‌ലൈറ്റ് ഒക്കെ വേണമെന്ന് പറഞ്ഞു. ഈ ഞാന്‍ ട്രെയിനിലാണ് പോകുന്നത് പിന്നെ നിങ്ങളെ എന്തിനാണ് ഫ്‌ലൈറ്റില്‍ കൊണ്ടുവരുന്നതെന്ന് തിരിച്ചു ചോദിച്ചു'-പിരിയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പിരിയന്റെ പ്രസംഗത്തിനെതിരെ അമല ഷാജിയുടെ ഫാന്‍സ് രംഗത്തെതി. അമല കഷ്ടപ്പെട്ട് നേടിയെടുത്തതാണ് ഈ ഫോളോവേഴ്‌സ്, അതുകൊണ്ട് അത്രയും പണം ചോദിച്ചതില്‍ അത്ഭുതമില്ല. സിനിമയ്ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിന് വേണ്ടിയല്ലേ അമലയുടെ പേരെടുത്തിട്ടതെന്ന് ചിലര്‍ ചോദിച്ചു.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ് അമല ഷാജി. മലയാളി ആണെങ്കിലും തമിഴ്‌നാട്ടില്‍ ആണ് അമലയ്ക്ക് വന്‍ ആരാധകവൃന്ദം ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമലയെ ഇന്‍സ്റ്റാഗ്രാമില്‍ 4.1 മില്യന്‍ പേരാണ് അമലയെ ഫോളോ ചെയ്യുന്നത്. ഓരോ വീഡിയോയ്ക്ക് പോസ്റ്റിനും മില്യന്‍ കണക്കിനാണ് വ്യൂസ് ലഭിക്കുന്നതും.
Keywords: News, National, National-News, Tamil Nadu News, Chennai News, Instagram, Reel Sensation, Amala Shaji, Demands, High Payment, Film Promotion, Actor, Pirian, 30-Second Film, Instagram Reel Sensation Amala Shaji Demands High Payment for Film Promotion.Amala Shaji has worked hard to get her millions of followers . You go to her because you need publicity . If you are ok with the numbers , you get the deal done , if not - just walk away . What is the need to mention it here ? pic.twitter.com/PJYrFFtQsV
— Prashanth Rangaswamy (@itisprashanth) December 20, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.