ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം; 17കാരന്‍ സുഹൃത്തിനെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊന്നു, മൃതദേഹം ചവറ്റുകൂട്ടയില്‍ ഉപേക്ഷിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 11.11.2016) ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനേഴുകാരന്‍ സുഹൃത്തിനെ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. പിന്നീട് മൃതദേഹം ചവറ്റുകൂട്ടയില്‍ ഉപേക്ഷിച്ചു.

സുഹൃത്തായ 16കാരനെയാണ് 17കാരന്‍ കൊലപ്പെടുത്തിയത്. ഇരുപത്തിരണ്ട് തവണയാണ് പ്രതി സുഹൃത്തിനെ കല്ലുകൊണ്ടിടിച്ചത്. പിന്നീട് മരിച്ചെന്നുകരുതിയപ്പോള്‍ മൃതദേഹം യമുനാതീരത്തുള്ള ചവറ്റുകൂനയില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ കണ്ടെത്താനായി പ്രതിയും രക്ഷകര്‍ത്താക്കളോടൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീടാണ് സത്യം പുറത്തുവന്നത്.

കുട്ടിക്കാലം തൊട്ടേ മരിച്ച കുട്ടി തന്നെ അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്തിരുന്നു. അതിന് താന്‍ പക വീട്ടുകയായിരുന്നുവെന്ന് പ്രതി പോലീസിന്
മൊഴി നല്‍കി.

പാര്‍ട്ടി നടത്താം എന്നു പറഞ്ഞാണ് പ്രതി സുഹൃത്തിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഒരു മാജിക്ക് കാട്ടി തരാമെന്ന പറഞ്ഞ് പ്രതി സുഹൃത്തിന്റെ മുഖം മൂടുകയും തറയില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തറയില്‍ കിടന്നതോടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം; 17കാരന്‍ സുഹൃത്തിനെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊന്നു, മൃതദേഹം ചവറ്റുകൂട്ടയില്‍ ഉപേക്ഷിച്ചു

Also Read:
ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍

Keywords:  Inspired by TV show 17-year-old kills his friend, New Delhi, Friends, Police, Case, Probe, Missing, Parents, River, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia