SWISS-TOWER 24/07/2023

Sonam Kapoor | 3 മാസം പ്രായമായ മകനൊപ്പമുള്ള കാര്‍ യാത്ര ആസ്വദിച്ച് സോനവും ആനന്ദ് അഹൂജയും; ആരാധകര്‍ക്കായി കുഞ്ഞിന്റെ മുഖചിത്രവും പങ്കിട്ടു, മനോഹരമായ വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) ഈ വര്‍ഷം ഓഗസ്റ്റ് 20 നാണ് ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും മകന്‍ 'വായു' ജനിച്ചത്. ഇപ്പോഴിതാ, മൂന്ന് മാസം പ്രായമായ മകനൊപ്പമുള്ള കാര്‍ യാത്ര ആസ്വദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സോനം കപൂറും ആനന്ദ് അഹൂജയും. 
Aster mims 04/11/2022

കാറിനുള്ളിലെ ദൃശ്യങ്ങളും റോഡലിലെ കാഴ്ചകളും വീഡിയോയില്‍ കാണാം. സോനം കപൂറിന്റെ പിതാവ് അനില്‍ കപൂര്‍ തന്റെ കൊച്ചുമകനൊപ്പം നല്ല സമയം ചെലവഴിക്കുന്നതും വീഡിയോയില്‍ കാണാം.
ഏറ്റവും ഒടുവില്‍ മകനെ കയ്യില്‍ എടുത്തിരിക്കുന്ന സോനത്തെയും വീഡിയോയില്‍ കാണാം.

Sonam Kapoor | 3 മാസം പ്രായമായ മകനൊപ്പമുള്ള കാര്‍ യാത്ര ആസ്വദിച്ച് സോനവും ആനന്ദ് അഹൂജയും; ആരാധകര്‍ക്കായി കുഞ്ഞിന്റെ മുഖചിത്രവും പങ്കിട്ടു, മനോഹരമായ വീഡിയോ കാണാം


സോനം തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വായുവിന് സോനവും ആനന്ദ് അഹൂജയും ഉമ്മ കൊടുക്കുന്ന ചിത്രമാണ് വീഡിയോയുടെ മുഖചിത്രം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്‌സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. മകന്‍ പിറന്ന കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.  'തുറന്ന ഹൃദയത്തോടെ ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങള്‍ക്കറിയാം'- ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. 





Keywords: News,National,India,Mumbai,Entertainment,Son,Child,Actress,Bollywood,Top-Headlines,Social-Media,Video, Inside Sonam Kapoor And Anand Ahuja's 'Sweet Nothings', Bonus - Cute Pic Of Son Vayu 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia