SWISS-TOWER 24/07/2023

ഷീല പ്രധാനമന്ത്രിയാകാതിരിക്കാന്‍ രാഹുല്‍ വച്ച പാര കോണ്‍ഗ്രസിനെ വട്ടപ്പൂജ്യത്തിലെത്തിച്ചു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 13/02/2015) നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വട്ടപ്പൂജ്യം ലഭിച്ചതിനു തുടര്‍ച്ചയായി പാര്‍ട്ടിക്കുള്ളിലെ കുതികാല്‍വെട്ടിന്റെ പുതിയ കഥകള്‍ പുറത്തേക്ക്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സില്‍ബന്തികളെയും ചുറ്റിപ്പറ്റിയാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. ഒളിഞ്ഞും തെളിഞ്ഞും ഇവ വെളിപ്പെടുത്തുന്നതാകട്ടെ കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണുതാനും.

മൂന്നുവട്ടം തുടര്‍ച്ചയായി ഡെല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടിവരുന്നത് തടയാന്‍ 2014ലെ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലും സംഘവും സ്വന്തം പാര്‍ട്ടിയെ കാലുവാരി എന്നതില്‍ത്തുടങ്ങുന്നു ഈ വെളിപ്പെടുത്തലുകള്‍. സമീപകാലത്തുതന്നെ ഇക്കാര്യങ്ങള്‍ ഏതെങ്കിലും പുസ്തകത്തിലൂടെയോ അഭിമുഖത്തിലൂടെയോ പുറത്തുവിടാനും നീക്കമുണ്ട്.

നാലാം വട്ടവും കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഷീലാ ദീക്ഷിത് തന്നെ മുഖ്യമന്ത്രിയാവുകയും പിന്നീടുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ മുറവിളി ഉയരുകയും ചെയ്യുമെന്ന് രാഹുലും സംഘവും കണക്കുകൂട്ടി. അത് അട്ടിമറിക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി വിവാദം പെരുപ്പിച്ചുകാട്ടുകയും അതിലേക്ക് ഷീലാ ദീക്ഷിതിനെക്കൂടി വലിച്ചിഴയ്ക്കുകയുമായിരുന്നത്രേ.

അതോടെ അഴിമതിക്കെതിരെ രംഗത്തുവന്ന എഎപിക്കു ജനപിന്തുണ ലഭിച്ചു. കേവലഭൂരിപക്ഷമില്ലാതെ എഎഎപി സര്‍ക്കാര്‍ പത്തു ദിവസംകൊണ്ടു താഴെപ്പോയെങ്കിലും മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിതിന് ഡെല്‍ഹിയില്‍ നില്‍ക്കാന്‍ വയ്യാതായി. യുപിഎ സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തറ പറ്റുകയും എന്‍ഡിഎ സര്‍ക്കാര്‍ വരികയും ചെയ്തതോടെ രാഹുല്‍ സംഘത്തിന്റെ അധികാരമോഹത്തിനു തിരിച്ചടിയായി.

ഡെല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടന്നപ്പോള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുന്ന വിധത്തില്‍ ജനരോഷം മുമ്പത്തേക്കാള്‍ രൂക്ഷമായി പ്രകടമാവുകയും ചെയ്തു. മൂന്നാമതും നേരിയ ഭൂരിപക്ഷത്തിനെങ്കിലും കോണ്‍ഗ്രസും സഖ്യകക്ഷികളും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള കണക്കുകൂട്ടല്‍മൂലമാണ് ഷീലയെ പാരവച്ച് പുറത്താക്കിയത് എന്നാണ് വ്യക്തമാകുന്നത്.
ഷീല പ്രധാനമന്ത്രിയാകാതിരിക്കാന്‍ രാഹുല്‍ വച്ച പാര കോണ്‍ഗ്രസിനെ വട്ടപ്പൂജ്യത്തിലെത്തിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   New Delhi, Rahul Gandhi, Prime Minister, Chief Minister, Corruption, UPA, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia