ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി

 



ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭര്‍ത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി. ഭാര്യയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമര്‍ശം. 

ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ക്രികെറ്റ് ബാറ്റ്‌കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി


കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്നാണ് ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത കേസ്. ബന്ധുക്കളില്‍ നിന്നേല്‍ക്കുന്ന പരുക്കായാലും ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി ഭര്‍ത്താവാണ് ഉത്തരവാദിയെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Injury, House Wife, Husband, Supreme Court of India, Attack, Abuse, Case, 'Injuries Inflicted on Wife in Matrimonial House Will be Husband's Responsibility': Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia