Hardik Pandya | പരുക്ക്: ലോകകപ്പ് ടീമില്‍നിന്ന് ഹര്‍ദിക് പാണ്ഡ്യ പുറത്ത്; പകരക്കാരന്‍ പ്രസിദ്ധ് കൃഷ്ണ

 


ADVERTISEMENT

മുംബൈ: (KVARTHA) ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്‍ഡ്യയുടെ ലോകകപ്പ് ടീമില്‍നിന്ന് ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്ത്. സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹാര്‍ദിക്കിന്റെ അഭാവം.

ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയായിരിക്കും ഹാര്‍ദിക്കിന്റെ പകരക്കാരന്‍. പിന്നീട് ന്യൂസിലാന്‍ഡിനും ഇംഗ്ലന്‍ഡിനും ശ്രീലങ്കക്കുമെതിരെ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല. സെമി ഫൈനലിന് മുമ്പായി ഹാര്‍ദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ. കാലിന് പരുക്കേറ്റ ഹാര്‍ദികിന് വിശ്രമം അനുവദിക്കുകയായിരുന്നു.

Hardik Pandya | പരുക്ക്: ലോകകപ്പ് ടീമില്‍നിന്ന് ഹര്‍ദിക് പാണ്ഡ്യ പുറത്ത്; പകരക്കാരന്‍ പ്രസിദ്ധ് കൃഷ്ണ

ഇന്‍ഡ്യക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണറിന്റെ വികറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇതുവരെ 33 വികറ്റുകള്‍ പ്രസിദ്ധ് സ്വന്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ശമി, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട ഇന്‍ഡ്യയുടെ മാരക പേസ് നിരയോടാണ് ടീമിലെ സ്ഥാനത്തിനായി പ്രസിദ്ധിന് മത്സരിക്കേണ്ടത്.

ഞായറാഴ്ച ദക്ഷിണാഫ്രികയുമായിട്ടാണ് ഇന്‍ഡ്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെര്‍ത് ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്‍ഡ്യയെ സംബന്ധിച്ചടത്തോളം മത്സരഫലം നിര്‍ണായകമല്ല. ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്‍ഡ്യയുടെ കുതിപ്പ്. കളിച്ച ഏഴ് മത്സരങ്ങളും ഇന്‍ഡ്യ ജയിച്ചു. ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനിലാണ് ഇന്‍ഡ്യയുടെ ജയം.

Keywords:  Injured Hardik Pandya ruled out of World Cup, replaced by Prasidh Krishna, Mumbai, News, Hardik Pandya, Injured, BCCI, Rest, World Cup, Final, National News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia