Infosys share | ഇന്‍ഫോസിസ് സിഇഒയുടെ ഒരൊറ്റ പ്രസ്താവന; 10 ശതമാനത്തിലധികം ഇടിവോടെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി കമ്പനി; 2019 ന് ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും വലിയ നഷ്ടം
Apr 17, 2023, 14:17 IST
മുംബൈ: (www.kvartha.com) ഏറ്റെടുക്കല്‍, ലയനം എന്നീ മേഖലകളില്‍ നിലവില്‍ നല്ല അന്തരീക്ഷമാണുള്ളതെന്നും അതുകൊണ്ട് ലയനത്തെക്കുറിച്ച് ആലോചിക്കാമെന്നുമുള്ള ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. പ്രസ്താവന കമ്പനിയുടെ ഓഹരിയില്‍ കുത്തനെ ഇടിവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. അതുതന്നെയാണ് തിങ്കളാഴ്ച സംഭവിക്കുന്നത്.
വിപണി ആരംഭിച്ചയുടന്‍ ഇന്‍ഫോസിസ് ഓഹരി 600 പോയിന്റ് (11.39 ശതമാനം) ഇടിഞ്ഞ് 1,231 ലെത്തി. ഇന്‍ഫോസിസിന്റെ ഓരോ ഓഹരിയും എന്‍എസ്ഇയില്‍ 138.90 രൂപ അല്ലെങ്കില്‍ 10% കുറഞ്ഞ് 1250.30 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കമ്പനികള്‍ക്ക് എന്തെങ്കിലും കുഴപ്പം സംഭവിക്കുമ്പോള്‍, അത് മുഴുവന്‍ ഓഹരി വിപണിയെയും ബാധിക്കുന്നു. ഈയിടെ അദാനി കേസില്‍ ഇത് കണ്ടതാണ്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിയാന്‍ തുടങ്ങിയപ്പോള്‍ അത് ഓഹരി വിപണിയെയാകെ ബാധിച്ചു.
2019 ന് ശേഷമുള്ള ഇന്‍ഫോസിസിന്റെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്‍ഫോസിസ് ഓഹരികള്‍ എട്ട് തവണ മാത്രമാണ് ഇരട്ട അക്ക നഷ്ടം (ക്ലോസിംഗ് അടിസ്ഥാനത്തില്‍) രേഖപ്പെടുത്തിയതെന്ന് മാര്‍ക്കറ്റ് ഡാറ്റ കാണിക്കുന്നു.
അനുയോജ്യമെന്ന് തോന്നുന്ന ഒരു കമ്പനിയോ സ്ഥാപനമോ കണ്ടെത്തുകയാണെങ്കില്‍, ലയനം പരിഗണിക്കുമെന്നാണ് 2023 മാര്‍ച്ച് പാദത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സലില്‍ പരേഖ് പറഞ്ഞത്.
യുഎസിന്റെ ദുര്‍ബലമായ സാമ്പത്തിക അന്തരീക്ഷവും ആഗോള ചാഞ്ചാട്ടവും ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും ലാഭകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്‍ഫോസിസ് ഈ ആഴ്ചയാണ് 2023 ലെ ത്രൈമാസ ഫലങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം പ്രതീക്ഷിച്ചതിലും കുറവാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ സേവന ദാതാവായ ഇന്‍ഫോസിസ് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഏകീകൃത അറ്റാദായം 7.8 ശതമാനം വര്‍ധിച്ച് 6,128 കോടി രൂപയായി. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായി.

Keywords: Stock-Market-News, Sensex-News, Infosy-News, Share-News, National News, Mumbai News, Business News, Infosys shares log worst single-day loss since 2019.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.