Mohit Joshi | ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി കമ്പനിയിൽ നിന്ന് രാജിവെച്ചു; ഇനി എതിരാളിയായ ടെക് മഹീന്ദ്രയിൽ

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി കമ്പനിയിൽ നിന്ന് രാജിവെച്ച് എതിരാളിയായ ടെക് മഹീന്ദ്രയിൽ ചേർന്നു. 2000 മുതൽ ഇൻഫോസിസിന്റെ ഭാഗമായിരുന്ന മോഹിത് ജോഷിയെ ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാക്കി നിയമിച്ചു. രണ്ട് സ്ഥാപനങ്ങളും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഇക്കാര്യം അറിയിച്ചു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ, മോഹിത് ജോഷി മാർച്ച് 11 മുതൽ അവധിയിലായിരിക്കുമെന്നും കമ്പനിയിൽ അദ്ദേഹത്തിന്റെ അവസാന തീയതി 2023 ജൂൺ ഒമ്പത് ആയിരിക്കുമെന്നും ഇൻഫോസിസ് അറിയിച്ചു. രവികുമാർ എസ് ഇൻഫോസിസ് വിട്ടതിന് ശേഷം അടുത്ത കാലത്തായി കമ്പനിയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന രാജിയാണിത്. മോഹിത് ജോഷിയുടെ സേവനങ്ങളെയും കമ്പനിക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും ഇൻഫോസിസ് ബോർഡ് അഭിനന്ദിച്ചു.

Mohit Joshi | ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി കമ്പനിയിൽ നിന്ന് രാജിവെച്ചു; ഇനി എതിരാളിയായ ടെക് മഹീന്ദ്രയിൽ

പ്രസിഡന്റ് എന്ന നിലയിൽ, ഇൻഫോസിസിലെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ/ലൈഫ് സയൻസസ് ബിസിനസുകൾ എന്നിവ കൈകാര്യം ചെയ്തത് മോഹിത് ജോഷിയാണ്. ഡെൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ ബിരുദധാരിയാണ് ജോഷി.

Keywords: New Delhi, National, News, Mahindra, President, Technology, Finance, Business, University, Mumbai, Top-Headlines,   Infosys President Mohit Joshi Resigns, Joins Tech Mahindra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia