Influencer | 12 കോടി രൂപ നൽകാൻ സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസർ രവീന്ദ്ര ബാലു ഭാരതിക്ക് ഉത്തരവ്; കാരണമിതാണ്!
Apr 7, 2024, 15:58 IST
ന്യൂഡെൽഹി: (KVARTHA) ഓഹരി വിപണിയിൽ ബമ്പർ വരുമാനം നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്ന ആരോപങ്ങണളിൽ ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ രവീന്ദ്ര ബാലു ഭാരതിക്കെതിരെ നടപടി ശക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ 20 ലക്ഷം ഫോളോവേഴ്‌സുള്ള രവീന്ദ്ര ഭാരതിയോട് 12 കോടിയിലധികം രൂപ തിരികെ നൽകാൻ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി' (SEBI) ആവശ്യപ്പെട്ടു. അനധികൃതമായി സമ്പാദിച്ച ഈ തുക ഗഡുക്കളായി തിരികെ നൽകണമെന്നാണ് നിർദേശം.
സെബിയുടെ അന്വേഷണത്തിൽ രവീന്ദ്ര ഭാരതി സ്റ്റോക്ക് മാർക്കറ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ രജിസ്റ്റർ ചെയ്യാത്ത ഒരു ഉപദേശക സ്ഥാപനം നടത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇതിൻ്റെ ഡയറക്ടറായിരുന്ന രവീന്ദ്ര ബാലു ഭാരതി, ഭാര്യ ശുഭാംഗി ഭാരതി, നിലവിലെ ഡയറക്ടർമാരായ രാഹുൽ അനന്ത് ഗോസാവി, ചന്ദ്രകാന്ത് ഗോസാവി എന്നിവർക്കെതിരെയാണ് സെബിയുടെ നടപടി.
ഇവരോട് നിക്ഷേപ - ഉപദേശക സേവനങ്ങൾക്കായി ലഭിച്ച തുക നിക്ഷേപിക്കാൻ സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സെക്യൂരിറ്റീസ് വിപണിയിൽ നിന്ന് അവരെ വിലക്കിയിട്ടുണ്ട്. സെബിയിലെ ഡബ്ല്യുടിഎം കമലേഷ് സി വർഷ്‌നിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രവീന്ദ്ര ഭാരതിക്ക് രണ്ട് യൂട്യൂബ് ചാനലുകളുണ്ട്. 10.8 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഭാരതി ഷെയർ മാർക്കറ്റ് മറാത്തി, 8.22 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഭാരതി ഷെയർ മാർക്കറ്റ് - ഹിന്ദി എന്നിവയാണ് ഇവ.

Keywords: Influencer, Ravindra Balu Bharti, National, Share Market, Allegations, SEBI, Stock Market Training Institution, Influencer Ravindra Balu Bharti Ordered To Pay ₹ 12 Crore, Here's Why.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.