Meeting | എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വ്യവസായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി; വാര്‍ത്ത സ്ഥിരീകരിച്ച് പാര്‍ടി വൃത്തങ്ങള്‍

 


മുംബൈ: (www.kvartha.com) വ്യവസായി ഗൗതം അദാനി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതായി പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ പവാറിന്റെ വസതിയായ സില്‍വര്‍ ഓകിലായിരുന്നു കൂടിക്കാഴ്ചയെന്നും കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായും വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ടില്‍ അദാനി ഗ്രൂപിനെ പിന്തുണച്ച് ശരദ് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപിനെതിരെ സംയുക്ത പാര്‍ലമെന്ററി കമിറ്റി (ജെപിസി) അന്വേഷണത്തേക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച പവാര്‍, അദാനി രാജ്യത്തിനു നല്‍കുന്ന സംഭാവനകള്‍ അവഗണിക്കരുതെന്നും ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് പവാര്‍ പിന്നീട് വ്യക്തമാക്കി. ഇതിനുശേഷാണ് ഇപ്പോള്‍ അദാനി- പവാര്‍ കൂടിക്കാഴ്ച.

Meeting | എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വ്യവസായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി; വാര്‍ത്ത സ്ഥിരീകരിച്ച് പാര്‍ടി വൃത്തങ്ങള്‍

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ചിന്റെ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അടുത്തിടെയുണ്ടായ അദാനി ഗ്രൂപിന്റെ ഓഹരി തകര്‍ച ഉള്‍പെടെ ഓഹരി വിപണികളുടെ വിവിധ നിയന്ത്രണ വശങ്ങള്‍ പരിശോധിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ആറംഗ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച് ബിസിനസ് കംപനിക്കെതിരെ വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉള്‍പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എല്ലാ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നുവെന്ന് പറഞ്ഞ് അദാനി ഗ്രൂപ് ആരോപണങ്ങള്‍ കള്ളമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

Keywords:  Industrialist Gautam Adani meets NCP chief Sharad Pawar in Mumbai, Mumbai, News, Politics, NCP, Meeting, Trending, Supreme Court, Probe, Judge, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia