Begging | ഇന്‍ഡോറില്‍ ഒന്നരമാസം കൊണ്ട് യുവതി തെരുവില്‍ ഭിക്ഷയെടുത്ത് നേടിയത് 2.5 ലക്ഷം രൂപ, വര്‍ഷത്തില്‍ സമ്പാദ്യം 20 ലക്ഷം; ഒടുവില്‍ സംഭവിച്ചത്

 


ഇന്‍ഡോര്‍: (KVARTHA) ഒന്നരമാസം കൊണ്ട് യുവതി തെരുവില്‍ ഭിക്ഷയെടുത്ത് നേടിയത് 2.5 ലക്ഷം രൂപയെന്ന് പൊലീസ്. ഒടുവില്‍ ഇവരെ പൊലീസ് പിടികൂടി അഭയകേന്ദ്രത്തിലാക്കി. ലവ കുശ സ്‌ക്വയറില്‍ കുട്ടിയുമായി ഭിക്ഷ യാചിക്കുന്നതിനിടെയാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ ഇവര്‍ തന്നെയാണ് ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ താന്‍ ഭിക്ഷയെടുത്ത് നേടിയതായി വെളിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തില്‍ ഇവര്‍ 20 ലക്ഷം സമ്പാദിക്കുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

Begging | ഇന്‍ഡോറില്‍ ഒന്നരമാസം കൊണ്ട് യുവതി തെരുവില്‍ ഭിക്ഷയെടുത്ത് നേടിയത് 2.5 ലക്ഷം രൂപ, വര്‍ഷത്തില്‍ സമ്പാദ്യം 20 ലക്ഷം; ഒടുവില്‍ സംഭവിച്ചത്


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അവധി കാലങ്ങളില്‍ അനേകം പേര്‍ ഈ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. ഇവര്‍ ഭിക്ഷ നല്‍കുന്നതും പതിവാണ്. സ്ത്രീയെ കൂടാതെ അവരുടെ ഭര്‍ത്താവും മൂന്ന് കുട്ടികളും സമീപത്തായി യാചിക്കുന്നുണ്ടായിരുന്നു. ഒരുപാട് വിശ്വാസികള്‍ കടന്നു പോകുന്ന മേഖലയായതിനാലാണ് കുടുംബം ഈ പ്രദേശം യാചിക്കാനായി തിരഞ്ഞെടുത്തത്. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ രാജസ്താനിലെ ഗ്രാമത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് കഴിയുന്നത്. കിട്ടിയ തുകയില്‍ ഒരുലക്ഷം അവര്‍ക്ക് അയച്ചുകൊടുത്തു. 50,000 രൂപ ബാങ്കില്‍ ഫിക്‌സഡ് ഡെപോസിറ്റിട്ടു എന്നും സ്ത്രീ പറയുന്നു.

വര്‍ഷത്തില്‍ 20 ലക്ഷം രൂപ വരെയാണ് കുടുംബത്തിന് ഭിക്ഷ യാചിച്ചു കിട്ടുന്നത്. ഇവര്‍ക്ക് വീട്, കാര്‍, സ്മാര്‍ട് ഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. എട്ടു വയസുകാരിയായ മകളും പിടികൂടുമ്പോള്‍ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നു. മകള്‍ രാവിലെ മുതല്‍ ഉച്ചവരെ യാചിച്ച് ദിവസവും 600 രൂപ നേടുന്നുണ്ട്.

പിടികൂടുന്ന സമയത്ത് അമ്മയുടെ കയ്യില്‍ 19,000 രൂപയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് അഭയകേന്ദ്രത്തിലാക്കി. കുട്ടിയെ പിന്നീട് കുട്ടികള്‍ക്കുള്ള ക്ഷേമകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ അച്ഛനും മറ്റ് മക്കളും പൊലീസില്‍ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇന്‍ഡോറിനെ യാചക രഹിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി ഭിക്ഷ യാചിക്കുന്നവരെ പൊലീസ് പിടികൂടുകയും ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ പിടികൂടിയതാണ് യുവതിയേയും മകളേയും.

Keywords: Indore Woman Makes Rs 2.5 Lakh In 45 Days Through Begging, Indore, News, Woman, Police, Custody, Begging, Children, Husband, National News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia