Death Toll | ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടം; മരണസംഖ്യ 35 ആയി; 18 പേര്‍ ചികിത്സയില്‍; സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല; രക്ഷാപ്രവര്‍ത്തനത്തിനം തുടരുന്നു

 



ഇന്‍ഡോര്‍: (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി. പരുക്കേറ്റ 18 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. 

അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വവിരം. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കലക്ടര്‍ ടി ഇളയരാജ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി, കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Death Toll | ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടം; മരണസംഖ്യ 35 ആയി; 18 പേര്‍ ചികിത്സയില്‍; സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല; രക്ഷാപ്രവര്‍ത്തനത്തിനം തുടരുന്നു


അതേസമയം, സംഭവത്തെ കുറിച്ച് പ്രാഥമിക റിപോര്‍ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപോര്‍ട് പറയുന്നത്. രാമ നവമി ആഘോഷത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നു.

Keywords: News, National, India, Madhya Pradesh, Temple, Religion, Festival, Accident, Well, Accidental Death, Death, Top-Headlines, Trending, Ministers, Indore temple stepwell collapse death toll rises to 35
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia